ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസുതുറന്ന് നടന്‍ പൃഥ്വിരാജ്. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. മലയാളത്തിലെ മികച്ച സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് പൃഥ്വിരാജിനെ ആകര്‍ഷിച്ച ഒന്നാമത്തെയാള്‍.
”അഞ്ജലി ഏറെ ആകര്‍ഷകത്വമുള്ള സ്ത്രീയാണ്. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്’ എന്ന് പൃഥ്വിരാജ് പറഞ്ഞു. ആകര്‍ഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരില്‍ രണ്ടാമത് നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ആണെന്നും പൃഥ്വി പറഞ്ഞു.
താന്‍ അഞ്ജലി മേനോനില്‍ കണ്ട സവിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ട്. അത് അവരെ വളരെ ആകര്‍ഷകത്വമുള്ള ആളാക്കുന്നുവെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. മുമ്പും അഭിമുഖങ്ങളില്‍ നസ്രിയ തന്റെ അനുജത്തിയെ പോലെയാണെന്ന് പൃഥിരാജ് പറഞ്ഞിട്ടുണ്ട്.
Leave a Reply