മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. മാര്‍ച്ച് 26 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ തലപൊക്കിയിരിക്കുകയാണ്. ഇതിനോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍.

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും നേരത്തെ അറിയിച്ചിരിക്കുന്നപോലെ മാര്‍ച്ച് 26 ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ട്വിറ്ററിലാണ് മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ട മരക്കാര്‍ ഈദ് റിലീസായി മാറ്റിയെന്ന തരത്തില്‍ വിവിധ സ്‌ക്രീന്‍ ഷോട്ടുകളിലായി പ്രചരണം ഉണ്ടായത്. ട്രേഡ് അനലിസ്റ്റും ഫിലിം ജേണലിസ്റ്റുമായ ശ്രീധര്‍ പിള്ളയുടെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെയും മറ്റ് ചില അക്കൗണ്ടുകളിലെയും സ്‌ക്രീന്‍ ഷോട്ടുകളാണ് ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.