കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം സ്വ​രൂ​പി​ക്കാ​നെ​ന്ന പേ​രി​ല്‍ ക​രു​ണ സം​ഗീ​ത നി​ശ ന​ട​ത്തി സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സം​ഘാ​ട​ക​രാ​യ സംവിധായകൻ ആ​ഷി​ഖ് അ​ബു​വും സംഗീത സംവിധായകൻ ബി​ജി​ബാ​ലും കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്. ഇ​രു​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്ക​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പാ​യി സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​ണ് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഫ്രീ ​പാ​സു​ക​ളു​ടെ ക​ണ​ക്കുകൾ ഉൾപ്പടെ പരിശോധിക്കാനാണ് പോലീസ് നീക്കം. പ​രി​പാ​ടി​യു​ടെ സൗ​ജ​ന്യ പാ​സു​ക​ള്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും കൈ​പ്പ​റ്റി​യി​രു​ന്നു​വെ​ന്ന് മു​മ്പ് ആ​ഷി​ഖ് ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ എം​പി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേഖപ്പെടുത്തും. പ​രാ​തി​ക്കാ​ര​നാ​യ ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍, കൊ​ച്ചി മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ട​ടെ മൊ​ഴി​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സം​ഗീ​ത നി​ശ കാ​ണാ​ന്‍ 4,000 പേ​രാ​ണ് എ​ത്തി​യ​തെ​ന്നും അ​തി​ല്‍ 3,000 പേ​ര്‍ സൗ​ജ​ന്യ​മാ​യാ​ണ് ക​ണ്ട​തെ​ന്നു​മാ​ണ് സം​ഘാ​ട​ക​ര്‍ പ​റ​യു​ന്ന​ത്. ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യി​ലൂ​ടെ 7,74,500 രൂ​പ​യാ​ണ് ല​ഭി​ച്ച​തെ​ന്നും നി​കു​തി കു​റ​ച്ചു​ള്ള ആ​റ​ര ല​ക്ഷം രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ട​ച്ച​തെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​യു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ കൗ​ണ്ട​ര്‍ ഫോ​യി​ലു​ക​ളും ശേ​ഷി​ക്കു​ന്ന ടി​ക്ക​റ്റു​ക​ളും ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യാ​യ ഇം​പ്ര​സാ​രി​യോ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ന​ൽ​കാ​നെ​ന്ന പേ​രി​ൽ കഴിഞ്ഞ വർഷം ന​വം​ബ​ർ ഒ​ന്നി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ണം അ​ട​ക്കാ​ത്ത​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് അടുത്തിടെ 6.22 ലക്ഷം രൂ​പ സം​ഘാ​ട​ക​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ട​ച്ചി​രു​ന്നു.