വിവാഹിതയും മിഷിഗണ്‍ ഹൈസ്കൂള്‍ മുന്‍ അധ്യാപികയുമായ 27-കാരിയെ രണ്ടു വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനു നാലു വര്‍ഷത്തിലധികം തടവ് ശിക്ഷ കോടതി വിധിച്ചു.

റോച്ചസ്റ്റര്‍ ഹൈസ്കൂളില്‍ ജോലി ചെയ്തിരുന്ന 27 കാരിയായ സ്പെഷല്‍ എജ്യുക്കേഷന്‍ അധ്യാപിക കാത്‌റീന്‍ മേരി ഹൊട്ടാലിംഗ്, 2018 ഡിസംബറില്‍ 16ഉം 17ഉം വയസ്സുള്ള രണ്ടു വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് 51 മാസം ജയിലില്‍ കഴിയേണ്ടി വരുന്നത്.
ജനുവരിയില്‍ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൗമാരക്കാരായ വിദ്യാർഥികളുമായി ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗം, വിദ്യാർഥികള്‍ക്ക് മയക്കുമരുന്ന് നല്‍കല്‍ തുടങ്ങി ആറു വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. എല്ലാ കുറ്റങ്ങളും സ്ഥിരീകരിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നു കോടതി നിരീക്ഷിച്ചു.

അധ്യാപിക മയക്കുമരുന്ന് നല്‍കിയ ഒരു കുട്ടി വിഭ്രാന്തി കാണിച്ചതായി കുട്ടിയുടെ അമ്മാവന്‍ കോടതിയില്‍ മൊഴി നല്‍കി. ഒരു അധ്യാപിക ഒരിക്കലും ചെയ്യരുതാത്ത പ്രവൃത്തിയാണ് ചെയ്തതെന്നു കുട്ടിയുടെ രക്ഷാധികാരി കൂടിയായ അമ്മാവന്‍ കോടതിയില്‍ പറഞ്ഞു. ഇതു തികച്ചും അസംബന്ധവും പരിഹാസ്യവുമാണെന്നും അദ്ദേഹം ജഡ്ജി മുമ്പാകെ പറഞ്ഞു.