മദ്യ ലഹരിയില്‍ വാഹനമോടിച്ച ലോറി ഡ്രൈവർ റോഡിലെ സ്പീഡ് ബ്രേക്കർ ബാരിക്കേഡും സിഗ്നൽ പോസ്റ്റും ഇടിച്ചു തകർത്തു. തമിഴ്നാട്ടിലെ കല്ലാകുറിച്ചിയിലാണ് അപകടം നടന്നത്. മദ്യലഹരിയിലെത്തിയ ട്രക്ക് ഡ്രൈവർ റോഡിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഹൈവേ മീഡിയനിലെ സിഗ്നൽ ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് 1.25 രൂപ പിഴ നല്കി.
ആ സമയത്ത് റോഡിൽ വാഹനങ്ങൾ കുറവായതു കൊണ്ടാണ് വന്‍ സദുരന്തം ഒഴിവായത്. മദ്യലഹരിയിൽ വാഹനമോടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി ട്രക്ക് ഡ്രൈവർക്ക് 1.25 ലക്ഷം രൂപ പിഴ നൽകി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.











Leave a Reply