പാലക്കാട് ഒറ്റപ്പാലത്ത് പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരണം. ചിനക്കത്തൂർ പൂരം കണ്ടു മടങ്ങുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ബൈക്കിൽ പോകുകയായിരുന്ന മൂന്നുപേരും രഘുവരനും തമ്മിൽ ലക്കിടി റോഡിൽ വച്ച് വാക്കേറ്റമുണ്ടായി. തർക്കത്തിനു ശേഷം പിരിഞ്ഞു പോയ സംഘങ്ങൾ ലക്കിടി കൂട്ടുപാതയിലെ ഹോട്ടലിൽ വച്ച് വീണ്ടും തര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനിടെയാണ് രഘുവരനു നേരെ ആക്രമണമുണ്ടായത്. റോഡിൽ പൊലീസിനെ കണ്ട് ഇരു സംഘങ്ങളും ചിതറിയോടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആന്തരിക അവയവങ്ങൾക്കു പരുക്കേറ്റ രഘുവരൻ സമീപത്തെ വയൽ പ്രദേശത്തേക്ക് ഒാടി മറഞ്ഞു. അവിടെ വച്ചാണ് മരിച്ചത്. രഘുവരനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ വീടുകളില്‍ തിരിച്ചെത്തിയിട്ടും രഘുവരൻ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. ഇതിനിടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. പ്രതികള്‍‌ക്കായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.