​ഗ്രാമി അവാർഡ് ജേതാവും പ്രമുഖ അമേരിക്കന്‍ സംഗീതജ്ഞനുമായ ജോ ഡിഫി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. 61 വയസ്സായിരുന്നു.രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിഫി ലോകത്തെ അറിയിച്ചത്.

എനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിഫി ആവശ്യപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ഒക്ലഹോമ സ്വദേശിയായ ഡിഫി 1990 കളിൽ നിരവധി ഹിറ്റ് ​ഗാനങ്ങൾ ആരാധകർക്കായി നൽകിയിരുന്നു. പിക്കപ്പ് മാൻ, പ്രോപ് മി അപ്പ് ബിസൈഡ് ദി ജ്യൂക്ക്ബോക്സ് (ഞാൻ മരിക്കുകയാണെങ്കിൽ), ജോൺ ഡിയർ ഗ്രീൻ എന്നിവ അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങൾ ചിലതാണ്.