ന്യൂസ് ഡെസ്ക്. മലയാളം യുകെ.
കുറവിലങ്ങാട്. ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാപ്പള്ളിയില് വിശുദ്ധവാര തിരുക്കര്‍മ്മള്‍ക്കാമുഖമായ ഓശാന ഞായറിലെ തിരുക്കര്‍മ്മ ശുശ്രൂഷയില്‍ ഇടവക വികാരി ഫാ. അഗസ്റ്റ്യന്‍ കൂട്ടിയാനിക്കലിന്റെ പ്രസംഗം ആഗോള കത്തോലിക്കാ സമൂഹത്തിനും അതിന് പുറത്തുള്ളവര്‍ക്കും ആത്മീയവും മാനസീകമായി ശക്തി പകരുന്നു എന്ന് കുറവിലങ്ങാട്ടുകാര്‍.
ആരു ചോദിച്ചാലും ‘ഉറക്കെ’ പറയുക. ‘കര്ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട്.’
രാഷ്ട്ര തലവന്മാര് പറയുന്നു ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.
ശാസ്ത്രജ്ഞന്മാര് പറയുന്നു ന്യൂനതമായ കണ്ടുപിടുത്തങ്ങളൊന്നും ക്ഷിപ്രവേഗത്തില്‍ കണ്ടു പിടിക്കാന്‍ ഞങ്ങള്‍ക്കാകുന്നില്ല.
വൈദ്യന്മാര് പറയുന്നു വൈദ്യ വിധി പ്രകാരം ഒന്നും നല്കാന് ഞങ്ങള്‍ക്ക് സാധിക്കുന്നില്ല.
ഏറ്റവും കൂടുതല്‍ വളര്‍ന്നു എന്ന് വിചാരിക്കുന്ന വികസിത രാജ്യങ്ങളാണ് ഇന്ന് വിറങ്ങലടിച്ച് നില്ക്കുന്നു എന്നതാണ് കൂടുതല്‍ വൈരുദ്യം. ഇവിടെയാണ് രക്ഷകനായി അവതരിച്ച ദൈവത്തിന്റെ തിരുക്കുമാരനായ ഈശോമിശിഹാ തന്റെ സഹനത്തിലൂടെയും മരണത്തിലൂടെയും മഹത്വപൂര്‍ണ്ണമായ ഉത്ഥാനത്തിലൂടെയും നേടി തന്ന രക്ഷാകരമായ അനുഭവത്തിന്റെ സാങ്കേതികത്വത്തിന് കൂടുതല്‍ പ്രകാശമുണ്ടാകുന്നത്. ഇത് ഫാ. അഗസ്റ്റ്യന്റെ വാക്കുകളാണ്.
ലോകം മുഴുവനും ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ഫാ. അഗസ്റ്റ്യന്‍ കൂട്ടിയാനിക്കലിന്റെ പ്രസംഗം ശ്രദ്ധേയമാകുന്നത്. ചരിത്രം കേള്‍ക്കാത്ത വഴിയിലൂടെയാണ് സഭ സഞ്ചരിക്കുന്നത്. അടഞ്ഞുകിടക്കുന്ന ദേവാലയം ഹൃദയത്തില്‍ മുറിവ് ഉണ്ടാക്കുന്നു എന്നത് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്. ഓശാന എന്ന വാക്കിന്റെ അര്‍ത്ഥം ‘ദൈവമേ രക്ഷിക്കണേ’ എന്നാണ്. നമ്മുടെയൊക്കെ അധരങ്ങളില്‍ ദൈവത്തെ വിശ്വസിക്കുന്നവരോ അല്ലാത്തവരോ ആകട്ടെ, അവരുടെ അധരങ്ങളില്‍ നിന്ന് ഇന്നും ഉയരുന്ന ഏക ആഗ്രഹത്തെ പ്രാര്‍ത്ഥനയാക്കി മാറ്റാമെങ്കില്‍ അതിന് കൊടുക്കാന്‍ സാധിക്കുന്ന വാക്കാണ് ‘ രക്ഷിക്കണേ’ എന്ന മന്ത്രം. ഈ കാലഘട്ടത്തില്‍ ജാതിമതഭേദമെന്യേ എല്ലാവരും ഏകസ്വരത്തില്‍ ഉരുവിടുന്ന മന്ത്രം. രക്ഷിക്കണേ…
ലോകം ഭീതിയില്‍ നില്ക്കുമ്പോള് ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളിയില്‍ ഇന്ന് നടന്ന ഓശാന ഞായറിലെ പ്രസംഗം ജാതിമതഭേതമെന്യേ എല്ലാവര്ക്കും ആത്മീയവും മാനസികമായി ശക്തി പകരുന്നതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അതിന്റെ വെളിച്ചത്തിലാണ് മലയാളം യുകെ
ഫാ. അഗസ്റ്റ്യന്‍ കൂട്ടിയാനിക്കലിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിക്കുന്നത്.
പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യക.
https://www.facebook.com/477743072323802/posts/2728610513903702/
Leave a Reply