വിവാദമായ സ്പ്രിങ്ക്ളർ ഇടപാടിന്‍റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ തായ്ക്കണ്ടിയിലിന്‍റെ കമ്പനിയായ എക്സാലോജിക്കിലേക്ക് നീങ്ങുമ്പോള്‍ ഇടപാട് സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്. ഏറ്റവും ഒടുവില്‍ എക്സാലോജിക് കമ്പനിയുടെ നോമിനി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമല തായ്ക്കണ്ടിയില്‍ ആണ് എന്നതും വ്യക്തമായിരിക്കുകയാണ്.

അച്ഛന്‍ കേരളത്തിലെ ഐ.ടി മന്ത്രി, മകള്‍ ഐ.ടി കമ്പനി ഉടമ, ഭാര്യ അതേ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ചയാണ്. ഈ കമ്പനിക്ക് കരിമണല്‍ കർത്ത എന്ന ശശിധരന്‍ കർത്തയുടെ എംപവർ കമ്പനിയുമായുള്ള ബന്ധവും ഇപ്പോള്‍ ചർച്ചയാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വഴിവിട്ട ഇടപെടലുകള്‍ വീണയുടെ കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായതായും കൂടുതല്‍ വ്യക്തമാവുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമായിരിക്കെ അധികാര ദുർവിനിയോഗത്തിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലും ഭാര്യ നോമിനിയുമായ സ്ഥാപനത്തിന് നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ആക്ഷേപം ഉയരുകയാണ്. സ്വനതം കുടുംബത്തിന് ഇക്കാര്യത്തില്‍ നേട്ടം ഉണ്ടായി എന്ന ആരോപണത്തിന് മറുപടി പറയേണ്ട ധാർമ്മിക ഉത്തരവാദിത്വം ഐ.ടി വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയും സി.പി.എമ്മും ഇതിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്.