വെസ് റ്റോൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ബ്രിസ്റ്റോൾ മലയാളി അമർ ഡയസിന്റെ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 24 വെള്ളിയാഴ്ച 12 മണിക്ക് വെസ്റ്റേൺ സൂപ്പർ മേയർ ക്രമറ്റോറിയത്തിൽ നടക്കും. അമർ ഡയസ്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിലെ സെന്റ തോമസ് മിഷൻ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ കമ്മ്യൂണിറ്റി അംഗമായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യമനുസരിച്ച് ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രം സംസ്കാരം ശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. എന്നതിനാൽ ശുശ്രൂഷകളുടെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ക്രമറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് കാർഡിഫ് സീറോ മലബാർ മിഷന്റെ ഡയറക്ടറായ റവ. ഫാ. ജോയി വയലിൽ CST ആയിരിക്കും.
പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക ദിവ്യബലിയും ഒപ്പീസ് പ്രാർത്ഥനയും അന്നേദിവസം വൈകിട്ട് അഞ്ചുമണിക്ക് ബ്രിസ്റ്റോൾ ഫിഷ്പോണ്ടസ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ബഹുമാനപ്പെട്ട ഫാ.പോൾ വെട്ടിക്കാട്ട് CST യുടെ നേതൃത്വത്തിൽ നടത്തുന്നതായിരിക്കും.
സംസ്കാര ചടങ്ങുകളിൽ നേരിട്ട് വന്ന് പങ്കുചേരുവാൻ സാധിക്കാത്തതിൽ ചെൽറ്റനാം സീറോമലബാർ സമൂഹത്തെ പ്രതിനിധീകരിച്ച് റവ. ഫാ. റ്റോണി പഴയകുളം CST യും, സ്വാൻസിയിലെ സമൂഹത്തിനുവേണ്ടി റവ. ഫാ. സിറിൾ തടത്തിലും, എക്സിറ്റർ സമൂഹത്തിനുവേണ്ടി റവ. ഫാ. സണ്ണി MSFS ഉം, വെയിൽസ് സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് റവ. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേലും ബ്ലൂ സ്റ്റാർ ആൻഡ് അദർ ഷോർട്ട് മിഷൻ വേണ്ടി റബർ ഫാദർ കൊച്ചുപറമ്പിൽ പ്രാർത്ഥനയും അനുശോചനമറിയിച്ചു.
അമീറിന്റെ ഭാര്യ മിനിയും നേഴ്സായിട്ട് ആതുരശുശ്രൂഷാ രംഗത്താണ് പ്രവർത്തിക്കുന്നത്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന അമർ ബ്രിസ്റ്റോളിലെ എല്ലാ മലയാളികൾക്കും സുപരിചിതമായിരുന്നു. അമറിന്റെ പ്രിയ ഭാര്യ മിനിയുടെയും മക്കളായ അലീഷ്യ, ആമി മറ്റ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെയും ദുഃഖത്തിൽ മലയാളംയുകെയും പങ്കുചേരുന്നു.
തത്സമയ സംപ്രേഷണം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കാണാൻ സാധിക്കും
Leave a Reply