മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴയെന്ന പരമ്ബരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം ഇപ്പോൾ വിവാഹ മോചിതയായെന്നു പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സീരിയലില്‍ നിന്നും അപ്രതീക്ഷിതമായാണ് മേഘ്ന വിടവാങ്ങിയത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. 2017 ഏപ്രില്‍ 30നായിരുന്നുഇരുവരുടെയും വിവാഹം. എന്നാല്‍ ഈ ദാമ്ബത്യം അവസാനിച്ചതായി റിപ്പോര്‍ട്ട്.  ഒരുവര്‍ഷം മാത്രമേ ഇവരുടെ ദാമ്പത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2018 മെയ് മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഡോണ്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങളില്‍ വന്നതോടെയാണ് വിവാഹമോചന വാര്‍ത്ത വീണ്ടും ഉയര്‍ന്നത്.