സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി നേരിടാനുള്ള ട്രഷറി രേഖകൾ ചോർന്നതിനെത്തുടർന്ന് പൊതുചിലവ് ചുരുക്കലും നികുതി വർധനയും വെട്ടിക്കുറയ്ക്കാൻ ചാൻസലർ റിഷി സുനക് നിർദേശിച്ചു. രാജ്യത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളെ പറ്റി സർക്കാർ ആലോചിക്കുകയാണെന്ന് സുനക് വ്യക്തമാക്കി. ബ്രിട്ടീഷുകാർക്ക് ഔദ്യോഗികമായി ജോലിയിൽ അനുവാദം നൽകിയ ദിവസത്തിന് ശേഷം പുറത്തുവന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് 2020 ന്റെ ആദ്യ പാദത്തിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥ രണ്ട് ശതമാനം ഇടിഞ്ഞു എന്നതാണ്. മാർച്ചിൽ മാത്രം 5.8 ശതമാനത്തിന്റെ ഇടിവുണ്ടായി. മാർച്ചിൽ ആരംഭിച്ച ലോക്ക്ഡൗണിനെ തുടർന്ന് ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതായി ചാൻസലർ അറിയിച്ചു. നികുതിയുടെയും ചെലവിന്റെയും കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രാജ്യത്തെ തിരികെകൊണ്ടുവരാനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കേണ്ടതെന്നും സുനക് അറിയിച്ചിട്ടുണ്ട്. “നമ്മൾ ഇപ്പോൾ ഏറ്റവും പ്രധാനമായി ചിന്തിക്കുന്നത് ആളുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. മാത്രമല്ല തൊഴിലാളികളുടെ ജോലികൾ പരിരക്ഷിക്കുന്നതിനും ഈ സമയത്ത് ബിസിനസിനെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനും പരിശ്രമിക്കേണ്ടതുണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയെ വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ ചെലവുചുരുക്കലിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച എം‌പിമാരോട് പറഞ്ഞിട്ടും ഈ ആശയം പിന്നീടും ഉയർന്നുവന്നു. മൂന്നിലൊന്ന് കമ്പനികൾ ഒരിക്കലും വീണ്ടും തുറക്കില്ലെന്ന് സർവേകൾ സൂചിപ്പിച്ചതിനാൽ, ഫർലോ സ്‌കീം ഒക്ടോബർ വരെ നീട്ടാൻ സർക്കാർ നിർബന്ധിതരായി. ചാൻസലർ പുറപ്പെടുവിച്ച രേഖ നികുതി വർദ്ധനയും ചെലവ് ചുരുക്കലും വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പത്തിക മാന്ദ്യത്തിന് മറുപടിയായി കൂടുതൽ ചെലവുചുരുക്കൽ, ശമ്പളം വെട്ടിക്കുറയ്‌ക്കൽ എന്നിവ സ്ഥിതി മോശമാക്കുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടി. 1997ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് മാർച്ചിലത്തേത്. ഒപ്പം 2008 ഒക്ടോബറിനും ഡിസംബറിനുമിടയിൽ യുകെ സമ്പദ്‌വ്യവസ്ഥ 2.1 ശതമാനം ചുരുങ്ങിയതിനുശേഷം കാണപ്പെട്ട ഏറ്റവും വലിയ ഇടിവാണ് ഈ വർഷം ആദ്യപാദത്തിൽ ഉണ്ടായത്. 2019ലെ അവസാന മൂന്നു മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തിക വളർച്ചയുള്ളതായി കാണുന്നില്ല. 2020 ൽ മൊത്തത്തിൽ 14 ശതമാനം സാമ്പത്തിക ഇടിവുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. “ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥ കൊറോണ വൈറസിൽ നിന്ന് പ്രതിസന്ധി നേരിടുന്നുണ്ട്. അതുകൊണ്ടാണ് ജനങ്ങളുടെ ജോലികൾ, അവരുടെ വരുമാനം, ഉപജീവനമാർഗങ്ങൾ എന്നിവയെ പിന്തുണയ്‌ക്കേണ്ടതും ബിസിനസുകളെ പിന്തുണയ്ക്കേണ്ടതിനും ആയി അടിയന്തര നടപടി ഞങ്ങൾ സ്വീകരിച്ചത്.” സുനക് വ്യക്തമാക്കി. ഡെയ്‌ലി ടെലിഗ്രാഫ് കണ്ടെത്തിയ രേഖയിൽ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിന് ചെലവുചുരുക്കൽ രീതിയിലുള്ള നയങ്ങൾ, പൊതുചെലവുകളുടെ വെട്ടിക്കുറയ്‌ക്കൽ എന്നിവ ഉണ്ടായേക്കുമെന്ന് പറയുന്നു. ഇത് ആദായനികുതി, വാറ്റ്, ദേശീയ ഇൻഷുറൻസ് എന്നിവയുടെ വർദ്ധനവിന് ഇടയാക്കും. നികുതി വർദ്ധനയും ചെലവ് ചുരുക്കലും വഴി 25 ബില്യൺ മുതൽ 30 ബില്യൺ പൗണ്ട് വരെ സമാഹരിക്കുമെന്നും രേഖയിൽ പറയുന്നുണ്ട്.

ചെറുകിട സ്ഥാപനങ്ങളിൽ നടത്തിയ ഒരു സ്വതന്ത്ര സർവേയിൽ മൂന്നിൽ ഒന്ന് കമ്പനികൾ വീണ്ടും തുറക്കില്ലെന്ന് പറയുന്നു. സമ്പദ്‌വ്യവസ്ഥ ഉടൻ‌ വീണ്ടെടുക്കാനായില്ലെങ്കിൽ‌, 1976 ലേതു പോലുള്ള കടം‌ പ്രതിസന്ധിയിലേക്ക്‌ രാജ്യം വലിച്ചെറിയപ്പെടുമെന്ന് ട്രഷറി രേഖ മുന്നറിയിപ്പ് നൽകി. 60 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഫർലോഫ് സ്കീം ഒക്ടോബർ വരെ നീട്ടുമെന്ന് ഇന്നലെ സുനക് പ്രഖ്യാപിച്ചുവെങ്കിലും ജൂലൈ അവസാനം മുതൽ തൊഴിലുടമകൾ കൂടുതൽ ബിൽ എടുക്കേണ്ടിവരും. പണം കണ്ടെത്തുന്നതിന് ആദായനികുതി വർദ്ധനവ്, രണ്ട് വർഷത്തെ പൊതുമേഖല ശമ്പള മരവിപ്പിക്കൽ, പെൻഷനുകളുടെ ട്രിപ്പിൾ ലോക്ക് അവസാനിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായിരിക്കുമെന്ന് പത്രം പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ട്രഷറി വിസമ്മതിച്ചു.