ജിബിൻ ആഞ്ഞിലിമൂട്ടിൽ
കൊറോണ വൈറസ് വ്യാപനം ഇന്ന് മനുഷ്യന്റെ സാധാരണ ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. ലോകം ഇതുവരെ നേരിട്ടിട്ടില്ലാത്ത അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിദ്യാഭ്യാസ മേഖലയിലും കോവിഡ് വലിയ പ്രതിസന്ധി ആണ് സൃഷ്ടിച്ചിരിക്കുന്നത്. യഥാസമയം നടക്കേണ്ടിയിരുന്ന വർഷാവസാനപരീക്ഷകൾ പോലും ഒഴിവാക്കേണ്ട സാഹചര്യം വരെ ഉണ്ടായി. എന്നാൽ വിദ്യാർത്ഥികളുടെ പഠനപ്രശ്നം പരിഹരിക്കാൻ ഓൺലൈൻ ക്ലാസ്സുകൾ പരിഹാരമായി വന്നു.
ഈ ഓൺലൈൻ സാങ്കേതിക സാഹചര്യങ്ങൾക്കും പരിമിതികൾ ഉണ്ടെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നടന്ന ഒരു സംഭവമാണ് ഇതിന് തെളിവ് . ഒരു ഫോൺ ആറു വിദ്യാർത്ഥികൾ ആണ് പഠനത്തിനായി ഉപയോഗിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ പലയിടങ്ങളിലും പരിമിതമായ അവസരങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നതാണ്. ഈ പരിമിതി വിദ്യാർത്ഥികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെങ്കിലും വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണ്ട് പലരും വേണ്ട ഉപകരണങ്ങൾ നൽകാൻ തയ്യാറായി. പല കാര്യങ്ങളിലും ഉന്നതിയിൽ നിൽക്കുന്ന വികസിത രാജ്യങ്ങളുടെ അവസ്ഥ പോലും ഇതാണെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസവുമായി മുന്നോട്ട് പോകുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നുള്ള ഒരു പഠനം അത്യന്താപേക്ഷിതമാണ്.
ക്ലാസ് റൂം ടീച്ചിങ് ഓൺലൈൻ പ്ലാറ്റ്ഫോമിലേയ്ക്ക് പറിച്ചുനടുമ്പോൾ വിദ്യാർത്ഥികളെയും അധ്യാപകരെയും സാങ്കേതികമായിട്ടും മാനസികമായിട്ടും അതിന് സജ്ജരാക്കേണ്ട ചുമതല ഗവൺമെന്റുകൾക്കുണ്ട്. സാങ്കേതികവിദ്യയുടെ ലോകം നമ്മുടെ വിദ്യാർത്ഥികൾക്ക് പ്രയോജനം ആയിതീരട്ടെ.
Leave a Reply