കൊല്ലം: ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയാണ്.
ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട മനോവിഷമമാണ് ജീവനൊടുക്കാന്‍ കാണമെന്ന് സൂചനയുണ്ട്. ഇവര്‍ പെട്രോളുമായി ബാങ്കിലേക്ക് കയറി വരുന്നത് കണ്ട് ബാങ്കിലുണ്ടായിരുന്ന ജീവനക്കാര്‍ മറ്റൊരു വഴിയിലുടെ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
ബാങ്കിലേക്ക് കയറി വന്ന സത്യവതി താക്കോല്‍ സെക്യുരിറ്റിയെ ഏല്പിച്ചിരുന്നു. താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു ഇവര്‍ കഴിഞ്ഞ മാസം വന്ന ഒഴിവുകളില്‍ ഇവരെ സ്ഥിരപ്പെടുത്താമെന്ന് ഭരണസമിതി ഉറപ്പ് നല്‍കിയെങ്കിലും വാക്ക് പാലിച്ചിരുന്നില്ല. ഇതില്‍ അവര്‍ അതീവ ദുഃഖിതയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ഇവര്‍ തീകൊളുത്തി മരിച്ച സമയത്ത് ആരാണെന്ന് വെളിപ്പെടുത്താന്‍ പോലും ആദ്യം ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ബാങ്കിനു മുന്നില്‍ യുവതിയുടെ വീട്ടുകാര്‍ അടക്കമുള്ളവര്‍ എത്തി പ്രതിഷേധിക്കുകയാണ്. ബാങ്ക് പരിസരത്ത് സംഘര്‍ഷവാസ്ഥയും ഉടലെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.
Leave a Reply