നടൻ വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ ചൊവ്വാഴ്ച മുംബൈയിൽ ആത്മഹത്യ ചെയ്തു. ദിഷ സാലിയൻ ആത്മഹത്യ ചെയ്തതായി മാൽവാനി പോലീസ് സ്റ്റേഷനിലെ ഡിസിപി സ്ഥിരീകരിച്ചു.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. രാത്രി ദിഷ ചില സുഹൃത്തുക്കൾക്കൊപ്പമാണ് അത്താഴം കഴിച്ചത്. പിന്നീട് കിടപ്പുമുറിയുടെ ജനലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദിഷയുടെ മരണത്തിൽ വരുൺ ശർമ അനുശോചനം രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“എനിക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ ആകെ മരവിച്ചിരിക്കുകയാണ്. ഇതൊന്നും യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് ഓർമ്മകൾ. വളരെ സ്നേഹമുള്ള ഒരു വ്യക്തിയും അടുത്ത സുഹൃത്തുമായിരുന്നു. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഏറെ ഭംഗിയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. നിന്നെ വല്ലാതെ മിസ് ചെയ്യും. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് കുടുംബത്തിനുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. നീ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല. ഇത് വളരെ നേരത്തെ ആയിപ്പോയി,” ഇൻസ്റ്റഗ്രാമിൽ വരുൺ ശർമ കുറിച്ചു.