നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ചെറുപ്പം മുതൽ യുഡിഎഫ് അനുഭാവിയാണ്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനമാണെന്നും ഫിറോസ്.

എന്നാൽ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. തവനൂർ മണ്ഡലത്തിൽ നിന്ന് മന്ത്രി കെ ടി ജലീലിനെതിരെ ഫിറോസ് മത്സരിക്കുമെന്ന പ്രചാരണം നിലവിലുണ്ട്. എന്നാൽ വിഷയത്തിൽ യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

  പ്ര​ണ​യ നൈ​രാ​ശ്യം, യു​വ​തി​യെ യു​വാ​വ് വീ​ട്ടി​ൽ​ക്ക​യ​റി കു​ത്തി​ക്കൊ​ന്നു; സഹോദരിക്കും ഗുരുതര പരുക്ക്, പ്ര​തി പി​ടി​യി​ൽ

നിലവിൽ കോൺഗ്രസ് സീറ്റാണ് തവനൂർ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം പി ഇഫ്തികാറുദ്ധീനാണ് കഴിഞ്ഞ തവണ ഇവിടെ നിന്നും മത്സരിച്ച് കെ ടി ജലീലിനോട് പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ സീറ്റ് പിടിക്കമമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രെസും യുഡിഎഫും.