കോട്ടയം: പ്രേമത്തിന് കണ്ണും കാതുമില്ല, അത് ലോക്ക്ഡൗണ്‍ കാലമായാലും ശരി. ഇത്തരത്തില്‍ ഒരു സംഭവമാണ് കോട്ടയം ഗാന്ധി നഗറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കാമുകിയെ കാണാന്‍ യുവാവ് ക്വാറന്റീന് കേന്ദ്രത്തില്‍ കുതിച്ചുപാഞ്ഞെത്തി. ഒടുവില്‍ കാമുകന് എതിരെ കേസ് എടുത്ത് ക്വാറന്റീനിലേക്ക് അയച്ചു.
ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്ന 24കാരിയായ കാമുകി ഇന്നലെ രാവിലെ ആയിരുന്നു നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റീനിലായി. വീട്ടില്‍ സൗകര്യം ഇല്ലെന്ന് പറഞ്ഞതോടെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് യുവതിയെ ആര്‍പ്പുക്കര പഞ്ചായത്ത് വക കെട്ടിടത്തില്‍ ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറ്റി.
കാമുകി നാട്ടില്‍ എത്തിയെന്ന് അറിഞ്ഞതോടെ കാമുകന് യുവതിയെ കാണാന്‍ തിടുക്കമായി. ഇതോടെ ഒന്നും ചിന്തിച്ചില്ല. ബൈക്ക് എടുത്ത് ക്വാറന്റീന് കേന്ദ്രത്തിലേക്ക് പാഞ്ഞു. അവിടെയെത്തി കാമുകിയെ കണ്ടു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. യുവതിയും ഇതേ മറുപടിയാണ് നല്‍കിയത്. ഇതോടെയാണ് യുവാവിനെയും ക്വാറന്റൈനിലാക്കി. ക്വാറന്റൈന് ചട്ടം ലംഘിച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.
Leave a Reply