ബാബറി മസ്ജിദ്, വിധി ഉടന്‍; കനത്ത സുരക്ഷയിൽ അയോധ്യ…..അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്നോയിലെ പ്രത്യേക കോടതി വിധി അല്പസമയത്തിനുള്ളിൽ. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്.കേസിലെ 32 പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അഡ്വാനിയടക്കമുള്ളവര്‍ ഹാജരാകില്ലെന്നാണു സൂചന.വിധി പറയുന്നതു കണക്കിലെടുത്ത് കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി.
ബാബറി മസ്ജിദ് തകർത്ത് 27 വർഷം, ഒൻപത് മാസം, 24 ദിവസം. വിധി പറയാൻ സുപ്രിംകോടതി അനുവദിച്ച അവസാന തീയതിയും കൂടിയാണ് ഇന്ന്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ. കുറ്റപത്രത്തിൽ ആകെ 49 പ്രതികൾ. 17 പേർ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികൾ. മുൻ ഉപപ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളീ മനോഹർ ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും, രാജസ്ഥാൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ്, ബജ്റംഗദൾ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ.
Leave a Reply