സ്വന്തം ലേഖകൻ

യു കെ :- ജെയിംസ് ബോണ്ടിനെ ഏറ്റവും പുതിയ സിനിമയായ ‘ നോ ടൈം ടു ഡൈ ‘ യുടെ റിലീസ് 2021 ഏപ്രിൽ വരെ നീട്ടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് തീയേറ്ററിൽ ഈ സിനിമ ആസ്വദിക്കാൻ സാധിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. ജെയിംസ് ബോണ്ട്‌ സീരിസിലെ ഇരുപത്തിയഞ്ചാം സിനിമയായ ‘നോ ടൈം ടു ഡൈ ‘ ഈ വർഷം ആദ്യം പുറത്തിറക്കുവാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളെല്ലാം കൊറോണ ബാധ മൂലം പൂട്ടിയ സാഹചര്യത്തിൽ, നവംബർ 12ലേക്ക് ഈ സിനിമയുടെ റിലീസ് നീട്ടി വെച്ചിരുന്നു. എന്നാൽ പല രാജ്യങ്ങളിലും ലോക് ഡൗൺ നിലനിൽക്കുന്നതിനാലാണ് റിലീസ് വീണ്ടും അടുത്ത വർഷം ഏപ്രിലിലേക്കു നീട്ടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സിനിമയുടെ അണിയറ പ്രവർത്തകർ ട്വിറ്ററിലാണ് ഈ വിവരം പങ്കുവെച്ചത്. ഡാനിയേൽ ക്രെയ്ഗ് എന്ന നടൻ അവസാനമായി ജയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്ന സിനിമയാകും ഇത്. ‘സഫിൻ ‘ എന്ന കഥാപാത്രത്തിന് തിന്മകളെ നേരിടാൻ റിട്ടയർമെന്റിൽ നിന്നും പുറത്തേക്ക് വരുന്ന ജെയിംസ് ബോണ്ടിനെ ആണ് ഈ സിനിമയിൽ കാണിക്കുന്നത്. കഴിഞ്ഞമാസം ഈ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ഇത് ഒരു ചരിത്ര സിനിമയായി മാറുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന ഉറപ്പ്. ലോകമെമ്പാടുമുള്ള ആരാധകർ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.