മലയാളികളുടെ പ്രിയ ഗായകനാണ് വിജയ് യേശുദദാസസ്.നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഗായകനാണ് അദ്ദേഹം.അടുത്തിടെ ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിജയ് വിവാദത്തിലും പെട്ടിരുന്നു.ഇപ്പോള്‍ അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്തയാണ് പുറത്ത് എത്തുന്നത്.വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30ഓടെ ആയിരുന്നു അപകടം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ ആണ് റോഡ് മുറിച്ചു കടന്ന് എത്തിയ മറ്റൊരു കാറുമായി വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.ഇരു കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു.

അടുത്തിടെ വിജയ് യേശുദാസ് വനിതക്ക് നല്‍കിയ അഭിമുഖം വന്‍ വിവാദം ആയിരുന്നു.മലയാള സിനിമകളില്‍ ഇനി ഗാനം ആലപിക്കില്ലെന്നായിരുന്നു വിജയ് പറഞ്ഞത്.മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലും അങ്ങനെയല്ല.അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.

ഹെയര്‍ സ്‌റ്റൈല്‍,വരന്റെ എല്ലാവിധ മേയ്ക്കപ്പ്,മസാജ്,ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക.ഇപ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പ്രളയത്തിന്റെ പരിണിത ഫലങ്ങള്‍ക്കൊടുവില്‍ കോവിഡും കൂടിയായപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടു.ചെന്നൈയില്‍ താമസിക്കുമ്പോള്‍ നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് വിജയ് പറഞ്ഞിരുന്നു.