ഏറ്റവും നീളമുള്ള മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്. ഗുജറാത്ത് സ്വദേശിനിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. 18 വയസുള്ള നീലാന്‍ഷി പട്ടേല്‍ ആണ് ആ പെൺകുട്ടി നീലാൻഷിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ് പ്രചരിക്കുന്നത്.
റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയുടെ മുടിയുടെ കഥയും.

ആറാമത്തെ വയസ്സിലാണ് അവസാനമായി നീലാന്‍ഷിയുടെ മുടി വെട്ടിയത്. വിചാരിച്ചതു പോലെയുള്ള ഹെയര്‍കട്ട് അല്ല ലഭിച്ചതെന്നും അതുകൊണ്ട് ഇനി മുടി മുറിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. അമ്മ ഉണ്ടാക്കുന്ന എണ്ണയാണ് നിലാൻഷിയുടെ മുടിയുടെ രഹസ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018 നവംബറിലാണ് നിലാന്ഡഷി റെക്കോർഡ് സ്വന്തമാക്കിയത്. അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി അത് ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. 2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക് തുടരാനാകില്ലെങ്കിലും ഏക്കാലത്തേയും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് നിലാന്‍ഷിയുടെ പേരിലാണ്.