ബിജു ഗോപിനാഥ്

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വൻവിജയം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും കേന്ദ്രസർക്കാർ ഏജൻസികളും എല്ലാം ഒന്നിച്ചണിചേർന്നു ഇടതുപക്ഷ സർക്കാരിനെതിരെ നടത്തുന്ന വലിയതോതിലുള്ള അപാവാദപ്രചാരണങ്ങളും കടന്നാക്രമണങ്ങളും അതിജീവിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ഐതിഹാസിക വിജയം കരസ്ഥമാക്കിയത് .

കേരളം പ്രതിസന്ധികൾ നേരിട്ടപ്പോൾ ആ പ്രതിസന്ധികളെ ഒറ്റകെട്ടായി കരുത്തോടെ നേരിട്ട സ.പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരിനും അതിന്റെ ജനപക്ഷനയങ്ങൾക്കും വികസന കാഴ്‌ചപ്പാടിനുമുള്ള വലിയ അംഗീകാരം ആണ് ഈ ജനവിധി. മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത്‌, അന്തിയുറങ്ങാൻ വീടുകൾ പണിതു നൽകി, ക്ഷേമപെൻഷൻ എത്തിച്ച്‌, എല്ലാവരുടെയും പട്ടിണിയകറ്റി ജനങ്ങളുടെ ജീവിതത്തിൽ നിരന്തരം ഇടപെട്ട ഇടതുപക്ഷബദൽ രാജ്യത്തിനാകെ മാതൃകയാവുകയാണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വസ്തുതകളില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു ജനകീയ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടാൻ ശ്രമിച്ചവർക്കുള്ള താക്കീതാണു പ്രബുദ്ധരായ മലയാളികൾ നൽകിയത് . വർഗീയശക്തികൾക്കു കേരളത്തിന്റെ മണ്ണിൽ ഒരു സ്ഥാനവും ഇല്ലെന്നു കേരള ജനത ഉറക്കെപ്രഖ്യാപിച്ചു . കേരളത്തെ മറ്റൊരു യുപിയൊ ഗുജറാത്തോ ഒക്കെ ആക്കാൻ തുനിഞ്ഞിറങ്ങിയ സംഘപരിവാർ ശക്തികളെ വോട്ടർമാർ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ആകെ രണ്ടു മുനിസിപ്പാലിറ്റികളും പത്തോളം പഞ്ചായത്തുകളും മാത്രം ആണ് ബിജെപിയ്ക്ക് നേടാനായത് . ബിജെപി ഭരണം നേടിയ പാലക്കാട് നഗരസഭയിൽ അവരുടെ പ്രവർത്തകർ നടത്തിയ അഴിഞ്ഞാട്ടം പ്രബുദ്ധ കേരളത്തിന് അപമാനകരമായ സംഭവം ആണ്. ഈ വർഗീയശക്തികളെ കേരളം ജാഗ്രതയോടെ ഇനിയും അകറ്റിനിർത്തേണ്ടത് എന്തുകൊണ്ടാണ് എന്ന് ഈ പ്രകടനം വ്യകതമാക്കുന്നുണ്ട് .

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിച്ച അഴിമതിരഹിത, മതനിരപേക്ഷ നവകേരളത്തിന്‌ അനുകൂലമായി ചിന്തിക്കുകയും വോട്ടുചെയ്യുകയും ചെയ്‌ത എല്ലാവരെയും സമീക്ഷ യുകെ അഭിവാദ്യം ചെയ്യുന്നു