റോമി കുര്യാക്കോസ്

ലണ്ടൻ: ആശയ വ്യത്യസ്ത കൊണ്ടും പ്രവർത്തനമികവു കൊണ്ടും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി ‘A DAY FOR INDIA’ ക്യാമ്പയിൻ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ, കേരളത്തിലെ 20 ലോക് സഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യൽമീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

പ്രമുഖ കോൺഗ്രസ്‌ നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന അഡ്വ. കെ ലിജു ഓൺലൈനായി ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാൻ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ ‘A DAY FOR ‘INDIA” ക്യാമ്പയിനിന്റെ ഉത്ഘാടകനായി എത്തിയത്, പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ജനാധിപത്യ വിശ്വാസികളാണ് ഓൺലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്.

രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീർണ്ണമായ സാഹചര്യത്തിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ അവരുടെ ബന്ധു – മിത്രാദികളിലേയ്ക്ക് എത്തിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ ക്യാമ്പയിനിലൂടെ വിജയകരമായി പൂർത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നൽകിയ ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ, ഐഒസി (യു കെ) വക്താവ് അജിത് മുതയിൽ, ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ സാം ജോസഫ്, കോ – കൺവീനർമാരായ സുരാജ് കൃഷ്ണൻ, നിസാർ അലിയാർ എന്നിവർ പറഞ്ഞു.

ക്യാമ്പയിനിന്റെ ഭാഗമായി യു കെയുടെ വിവിധ ഭാഗങ്ങളിൽ (വാർ റൂം) ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ഒരുമിച്ചുകൂടി, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ മുഖേന മുഴുവൻ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനർത്ഥികൾക്കായി സംഘടിപ്പിച്ചത്.

ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവർത്തനത്തിനും ഐഒസി പ്രവർത്തകരുടെ മേൽനോട്ടത്തിൽ ലണ്ടൻ, ബോൾട്ടൻ, ബിർമിങ്ഹാം, മാഞ്ചസ്റ്റർ, പ്ലിമൊത്ത്, ഇപ്സ്വിച്, പ്രെസ്റ്റൻ, വിതിൻഷോ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരുന്ന ‘വാർ റൂമുകളിൽ നിന്നും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം മുഖേന യുഡിഎഫ് സ്ഥാനർത്ഥികൾക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയർ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകൾ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളിൽ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളിൽ രാഷ്ട്രീയം പറയാതെ ആശയങ്ങൾ പ്രചരിപ്പിക്കാനായതായും ഐഒസി (യു കെ) തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫർ ജോയ്, അജി ജോർജ്, അരുൺ പൗലോസ്, അരുൺ പൂവത്തുമ്മൂട്ടിൽ, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിൻ തോമസ് എന്നിവർ ചേർന്ന് ഏകോപനമൊരുക്കി.

വാർ റൂം ലീഡേഴ്‌സ്:

ബോബിൻ ഫിലിപ്പ് (ബിർമിങ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), ഷിനാസ് ഷാജു (പ്രെസ്റ്റൺ), സോണി പിടിവീട്ടിൽ (വിതിൻഷോ)