സ്വന്തം ലേഖകൻ
ലോകത്തിന്റെ പോലീസിന് ഇനി ലോകത്തിനുമുന്നിൽ ലജ്ജിച്ചു തല താഴ്ത്തി നിൽക്കാം, വാഷിംഗ് ടൺ ഡിസിയിലെ സംഭവം രാജ്യം മുഴുവൻ മുഴങ്ങുമ്പോൾ ക്യാപിറ്റോളിലേക്ക് ലോകശ്രദ്ധ തിരിയുന്നു. 2020 പ്രസിഡൻഷ്യൽ ഇലക്ഷൻ വിജയിച്ചത് ഡൊണാൾഡ് ട്രംപ് ആണെന്ന് അവകാശപ്പെട്ട് ട്രംപ് അനുകൂലികൾ നടത്തിയ പ്രകടനത്തെ തുടർന്നുണ്ടായ അതിക്രമത്തിൽ ഒറിഗൺ ഗവർണർ കേറ്റ് ബ്രൗൺ സ്വന്തം സ്റ്റേറ്റ് ആയ എഫിഗിയിൽ പൊള്ളലേറ്റ് മരിച്ചു. ടെക്സാസിൽ നിന്നും യുഎസ് ക്യാപിറ്റലിലേക്കുള്ള ഫ്ലൈറ്റിന്റെ സീലിങ്ങിൽ ട്രംപേഴ്സ് മുദ്രാവാക്യങ്ങൾ പ്രൊജക്റ്റ് ചെയ്തു. ലോസ് ആഞ്ചൽസിൽ പ്രതിഷേധക്കാർ ചേർന്ന് കറുത്തവർഗക്കാരിയായ സ്ത്രീയോട് ആർക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിച്ചു വളഞ്ഞു ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു.
കഴിഞ്ഞ നവംബറിൽ നടന്ന ഇലക്ഷൻ തോറ്റത് മുതൽ രാഷ്ട്രീയ നാടകങ്ങൾ സൃഷ്ടിക്കാനും, അരാജകത്വമുണ്ടാക്കാനും ശ്രമിക്കുകയായിരുന്നു ട്രംപ്. അമേരിക്കയുടെ നാല്പത്തിഅഞ്ചാമത് പ്രസിഡന്റ് വൈറ്റ് ഹൗസിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനു ശേഷവും തുടരുന്നത് വലിയ തെറ്റാണ്. അദ്ദേഹത്തെ അവിടെനിന്നും മാറ്റുക എന്നതാണ് ഇപ്പോൾ ജനാധിപത്യ വ്യവസ്ഥിതിക്ക് ചെയ്യാൻ കഴിയാവുന്നതിൽ ഏറ്റവും മികച്ച കാര്യം. തുടരും തോറും പ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കും. അങ്ങനെ ഉണ്ടാവുന്ന നഷ്ടങ്ങൾ ഒരുപക്ഷേ നികത്താനാവാത്തതായിരിക്കും.
ഒറ്റ ദിവസത്തിനുള്ളിൽ ട്രംപിനെ ഇംപീച്ച് ചെയ്യാനും വൈറ്റ് ഹൗസിൽനിന്ന് കടത്താനുള്ള നിയമം അമേരിക്കൻ പാർലമെന്റ് ആയ കോൺഗ്രസിന്റെ പക്കൽ ഉണ്ട്. ലോകത്തിന്റെ മുന്നിൽ അമേരിക്കയുടെ വിശ്വാസ്യത തിരിച്ചു പിടിക്കണമെങ്കിൽ ട്രംപിനെ നീക്കംചെയ്ത് സമാധാനം പുനഃസ്ഥാപിച്ചേ മതിയാവൂ. ശാന്തമായി പുറത്ത് പോകേണ്ടിയിരുന്ന പ്രസിഡന്റ് അദ്ദേഹത്തിന്റെ ആദ്യ ഉദ്യമത്തിന് ഫലം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമാധാനം തകർക്കുകയും ജനാധിപത്യത്തിനെ ചോദ്യംചെയ്യുകയും ചെയ്ത ട്രംപ് ഇനിയും എന്തെന്തു നാശങ്ങൾ വരുത്തിവയ്ക്കും എന്നു പറയാനാവില്ല.
റൈറ്റ് വിങ് വക്താക്കൾ ആയ ഫോക്സ് ന്യൂസ് ഇപ്പോൾ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത് ബൈഡൻറെ അനുയായികൾ ആണെന്നും ട്രംപിന്റെ മുഖം നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും തുടങ്ങി അനേകം കെട്ടുകഥകളുടെ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ്.
കലാപത്തിന് ആഹ്വാനം നൽകിയതിനും, വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്, ഇനിയും ഇത് തുടർന്നാൽ അക്കൗണ്ട് പിൻവലിക്കുമെന്ന് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിന്റെ ഫേസ്ബുക്ക് പേജും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതേസമയം താൻ നൽകിയ കലാപാഹ്വാനങ്ങൾക്കോ വരുത്തിവെച്ച വിനാശങ്ങൾക്കോ യാതൊരു ലജ്ജയുമില്ലാത്ത ട്രംപ്, അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കാനുള്ള ആദ്യപടിയാണ് ഇതെന്ന് പ്രതികരിച്ചിരുന്നു.
Leave a Reply