ലോകം ചുറ്റിയുള്ള യാത്രയിൽ സന്തോഷ് ജോർജ് കുളങ്ങര നിരവധി പ്രതിസന്ധികൾ അഭിമുഖീകരിച്ചിരുന്നു. തികഞ്ഞ പ്രഫഷനൽ മികവോടെ അവയെ വകഞ്ഞു മാറ്റി ആ സഞ്ചാരി തന്റെ യാത്ര തുടർന്നു. എന്നാൽ ജീവിതത്തിൽ പരിചയമില്ലാത്ത ഒരു കടമ്പ അദ്ദേഹത്തിന്റെ വഴിയിൽ വിലങ്ങനെ കിടന്നു. അൽപം ബുദ്ധിമുട്ടിയെങ്കിലും തന്റെ തനത് ശൈലിയിൽ അതും അദ്ദേഹം മറികടന്നു.
ആ തീവ്ര ദുഖത്തിന്റെ ഓർമക്കായി ആണ് പിറ്റേ ഞായറാഴ്ച ഓഷ്വിറ്റസിലെ കോൺസെൻട്രേഷൻ ക്യാംപിൽ ശ്വാസം കിട്ടാതെ പിടഞ്ഞ ലക്ഷക്കണക്കിന് പേരുടെ കഥ ചേര്‍ത്തത്”. രോഗക്കിടക്കയിൽ കിടന്നു കൊണ്ട് പരിപാടിയുടെ എഡിറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്ന സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ചിത്രങ്ങളാണ് ഫേസ്ബുക്ക് വാള് നിറയെ.
മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ അദ്ദേഹം വിവരിക്കുന്നത് കേൾവിക്കാരുടേയും കണ്ണു നിറയ്ക്കും. അബോധാവസ്ഥയിൽ കടന്നു പോയ രാപ്പകലുകൾ. ആശുപത്രി കിടക്കയിൽ താൻ നടത്തിയ ജീവൻമരണ പോരാട്ടം. ന്യൂമോണിയ കീഴടക്കിയ ശരീരം ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയ നിമിഷങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ ഹൃദയഹാരിയായ വിവരണം.
ജീവിതത്തിനും മരണത്തിനും ഇടയിൽ ബോധമില്ലാതെ കിടന്ന ദിവസങ്ങൾ, തനിക്കു മുന്നിൽ മിന്നിമറഞ്ഞ ദുസ്വപ്നങ്ങൾ എല്ലാം ആ വാക്കുകളിലൂടെ വികാരനിർഭരമായി പുറത്തുവരുന്നു. മരുന്നുകളിലും വെന്റിലേറ്ററിലും പൊതിഞ്ഞ തന്റെ ശരീരം എത്രമാത്രം പരീക്ഷണങ്ങളെ അതിജീവിച്ചുവെന്ന് പറയുമ്പോൾ മിഴിനിറയും.
ആശുപത്രി കിടക്കയിൽ വെന്റിലേറ്ററിനാൽ ബന്ധിതനായി കിടന്ന താൻ സഫാരി ചാനലിലെ തന്റെ പ്രോഗാമിനു വേണ്ടി നടത്തിയ അവസാനവട്ട എഡിറ്റിങ്ങിനെ കുറിച്ചും അദ്ദേഹം പറയുന്നു. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന തന്റെ പരമ്പരയുടെ പുതിയ അധ്യായത്തിലാണ് നേരിട്ട അനുഭവങ്ങളെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര വാചാലനാകുന്നത്. സഫാരി ടിവിയുടെ ഒഫീഷ്യൽ യൂ ട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്
Leave a Reply