ബൈക്ക് മതിലിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു. അപകടം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഇരുന്നതാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. രണ്ട് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. പൊടിയാട്ടുവിള വിഷ്ണുഭവനില്‍ ഗിരിജയുടെ ഏകമകന്‍ വിഷ്ണു(24)വാണു മരിച്ചത്.

ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കിരണിനെ (21) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പുന്നക്കാട് അമ്പലത്തുംവിള റോഡില്‍ മുട്ടുകോണം ഭാഗത്തായിരുന്നു അപകടം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുവഴി യാത്രക്കാര്‍ കുറവായതിനാല്‍ അപകടം നടന്ന വിവരം ഏറെ നേരം കഴിഞ്ഞാണ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു.