മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റേയും വണ്ടികളോടുള്ള പ്രേമം നാട്ടിൽ പാട്ടാണ്. വിപണിയിൽ ഇറങ്ങുന്ന പുതിയ വണ്ടികൾ ഇരുവരും വാങ്ങുന്നത് പലപ്പോഴും വാർത്തയാകാറുമുണ്ട്. ദുൽഖറിന്റെ ഈ വീക്‌നെസ്സിൽ കയറി പിടിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വീട്ടിലേക്ക് വരികയാണെങ്കിൽ ദുൽഖറിന് ഒരു കാറും മകൾ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

നിപ്പോൺ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് ഉണ്ണിമുകുന്ദൻ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് ദുൽഖർ കമന്റ് ചെയ്തപ്പോഴാണ് ഉണ്ണിയുടെ മറു കമന്റ്. മനോഹരമായ വീടാണെന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണേയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാമെന്ന് ഉണ്ണിമുകുന്ദൻ മറുപടി നൽകി.

മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.

‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടി അടുത്തിടെ ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടിയിരുന്നു. ഷൂട്ടിംഗ് തീർത്തതിനു പിന്നാലെ ഉണ്ണി മുകുന്ദൻ പഴയ ഫിറ്റ്നസിലേക്ക് എത്താനായുള്ള പുതിയ ഡയറ്റ് പ്ലാനും പരീക്ഷിച്ച് വിജയിച്ചു.

“ഇന്നെന്റെ ഡയറ്റിന്റെ അവസാന ദിവസമായിരുന്നു. എന്റെ പ്രോമിസ് കാത്തുസംരക്ഷിക്കാൻ സഹായിച്ച ഓരോരുത്തർക്കും നന്ദി. എല്ലാ ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് നിങ്ങൾ പലരും കാത്തിരിക്കുന്നതെന്നറിയാം, എങ്കിലും ഇന്ന് ഞാൻ ചിത്രം പങ്കുവയ്ക്കുന്നില്ല. പകരം കഴിഞ്ഞ മൂന്നുവർഷമായി ഞാൻ പിൻതുടരുന്ന ഡയറ്റ് പ്ലാൻ പങ്കിടുന്നതാണ് നല്ലതെന്ന് തോന്നി. ഞാൻ 4 ഡയറ്റ് പ്ലാനുകൾ പിന്തുടർന്നു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റികൊണ്ടിരുന്നു. ഇതാണ് ഒരു സ്റ്റാൻഡേർഡ് ഡയറ്റ്, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ ചീറ്റ്‌ഡേ പോലുമില്ലാതെ ഞാൻ പരീക്ഷിച്ചത്,” എന്നായിരുന്നു അവസാന ദിവസം ഉണ്ണി മുകുന്ദൻ കുറിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)