കേരളനിയമസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇപ്പോൾ 92 മണ്ഡലങ്ങളിൽ ലീഡുമായി എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്.  ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 11 ജില്ലകളിലും എൽഡിഎഫിന് വ്യക്തമായ ആധിപത്യം.   യുഡിഎഫിന് 46  സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. പാലക്കാടും നേമത്തും   ബിജെപി മുൻ‌തൂക്കം നേടിയിട്ടുണ്ട്.   എക്സിറ്റ് പോൾ ഫലങ്ങൾ വിജയിയായി പ്രഖ്യാപിച്ച പിസി ജോർജ് പൂഞ്ഞാറിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പാലായിൽ മാണി സി കാപ്പൻെറ ലീഡ് നില 8000 വോട്ടുകൾക്കടുത്തേക്ക് എത്തുന്നു. ആദ്യഘട്ടത്തിൽ മുന്നേറ്റം തുടർന്ന ഇ.ശ്രീധരൻെറ ഭൂരിപക്ഷം 1252 ആയി കുറഞ്ഞു.

അതേസമ‍യം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളിൽ എല്ലാം എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. പൂഞ്ഞാറിൽ പി.സി.ജോർജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ ലീ‍ഡ് ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വടകരയിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമ മുന്നിട്ടുനിൽക്കുകയാണ്. കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ ലീ‍ഡ് 4000 കടന്നു.

മുന്നണികൾ ലീഡ് ചെയ്യുന്നത്
എൽഡിഎഫ് 92
യുഡിഫ് 46
എൻഡിഎ 2
മറ്റുള്ളവർ 0