പൂഞ്ഞാർ: പൂഞ്ഞാർ മണ്ഡലത്തിൽ വൻ തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ പി.സി ജോര്‍ജിനെതിരെ പരിഹാസവും പ്രതിഷേധവുമായി ഈരാറ്റുപേട്ട നിവാസികൾ. ജോർജിന് ആദരാഞ്ജലി അർപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർത്തുകയും ശവപെട്ടി തയാറാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പൂഞ്ഞാറിൽ 11,404 വോട്ടുകൾക്കാണ് കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തിങ്കലാണ് വിജയിച്ചത്. തന്റെ വിജയം ഉറപ്പാണെന്നും മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ജയിക്കുമെന്നും ജോർജ് അവസാന നിമിഷം വരെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽപോലും മുന്നിലേക്ക് എത്താൻ പി.സി.ജോർജിനു കഴിഞ്ഞില്ല. ഓരോഘട്ടത്തിലും എൽഡിഎഫ് ലീഡ് ഉയർത്തുകയായിരുന്നു.
ഇതു ഇടതുമുന്നണിയുടെ വിജയം എന്നതിനേക്കാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ജയമാണ് ഉണ്ടായതെന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ജോർജ് പ്രതികരിച്ചത്. മൂന്നു മുന്നണികളും ഒരു സമുദായത്തിലെ വലിയൊരു വിഭാഗവും തനിക്ക് എതിരായിരുന്നു. എന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയ കാര്യമല്ല.
കോവിഡ് മഹാമാരിയുടെ കാലത്തും രണ്ടു പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ അവരുടെ വിജയത്തിനു വലിയ തുണയായി മാറിയെന്നും ജോർജ് കൂട്ടിച്ചേർത്തു.
Leave a Reply