ലിൻവിംഗ്സ്റ്റണിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിയുടെ അമ്മയ്ക്കായി എന്ന കവിത ശ്രദ്ധ നേടുന്നു. സഹനത്തിൻെറ വഴികളിൽ സ്നേഹത്തിൻറെ ഈണം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനോടകം ഒട്ടേറെ പേരാണ് കണ്ടിരിക്കുന്നത്. ആൽബിൻ ജോയിയുടെ മാതൃസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഹൃദയസ്പർശിയായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഡെനി ഡെൻസിലും ആലാപനം ജിജോ മാത്യുവും ആണ്. എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ദീപു ഉഴവൂരാണ്.
പ്രകൃതിയും അമ്മയും ലോകത്തിലെ രണ്ട് അത്ഭുതങ്ങളാണെന്ന സ്നേഹസന്ദേശം ആണ് ആൽബിൻ ജോയി കവിതയിലൂടെ നമ്മളോട് പറയുന്നത്. അമ്മയ്ക്കുള്ള എഴുത്തിന്റെ രൂപത്തിലാണ് കവിത അവതരിപ്പിച്ചിരിക്കുന്നത്.
Leave a Reply