ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അമ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 34.44 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി നാൽപ്പത്തിയാറ് ലക്ഷം കടന്നു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.59 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.91 ലക്ഷമായി ഉയർന്നു. നിലവിൽ മുപ്പത് ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളൂ. ഇതുവരെ രണ്ട് കോടി ഇരുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യു എസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6,01,611 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.
Leave a Reply