കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സ്പെയിൻ എടുത്തുകളയുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ പരിശോധന കൂടാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് സർക്കാർ അറിയിച്ചു. ഉത്തരവ് നിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം, യുകെയിൽ നിന്ന് എത്തുന്നവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ജർമനി പ്രഖ്യാപിച്ചു. ഇന്ത്യൻ കോവിഡ്-19 വൈറസിന്റെ വ്യാപനം മൂലമാണ് തീരുമാനമെന്ന് ജർമൻ പൊതുജനാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകൾക്കും കാരണം ഇന്ത്യൻ വകഭേദം ആണ്. രോഗവ്യാപനം വേഗത്തിലാണെന്നും ജർമനി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.
ജർമനി, സ്പെയിൻ എന്നിവയുൾപ്പെടെ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യുകെ സർക്കാർ ഇപ്പോഴും നിർദേശിക്കുന്നുണ്ട്.
Leave a Reply