മോഹൻലാലും സംവിധായകൻ വിനയനും ഒന്നിക്കുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആ ചിത്രം എപ്പോൾ യാഥാർത്ഥ്യമാകുമെന്ന സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ. ഒരു മാധ്യമവുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മകുഞ്ഞാലി മരക്കാർ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മോഹൻലാൽ ചിത്രത്തിന്റെ ചർച്ച വരുന്നതെന്നും. വീണ്ടും ഒരു ചരിത്ര സിനിമ മോഹൻലാൽ ഉടനെ ചെയ്യേണ്ടല്ലോ എന്ന് കരുതിയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തിരക്കുകളിലേക്ക് താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

ത്രില്ലടിപ്പിക്കുന്ന ഒരു സബ്ജക്ട് വിനയന് ഉണ്ടാക്കാൻ സാധിക്കും അത് നമുക്ക് ചെയ്യാം എന്നാണ് മോഹൻലാൽ എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തിക്കാണിക്കുന്ന ഒരു മാസ് ചിത്രമാവണം ലാൽ ചെയ്യേണ്ടത് എന്നാണ് എന്റെയും അഭിപ്രായം. അതിന്റെ പണിപ്പുരയിലാണ് ഞാനും. പത്തൊമ്പതാം നൂറ്റാണ്ട് തീർന്നാൽ ഉടൻ തന്നെ ആ ചിത്രത്തിന്റെ എഴുത്തുകളിലേക്ക് കടക്കും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തൊണ്ണൂറ് ദിവസത്തോളം ഷൂട്ട് കഴിഞ്ഞു. ഇനി ഒരു മാസത്തെ ചിത്രീകരണം ബാക്കിയുണ്ട്. കൂടാതെ വലിയ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ വേണ്ട ചിത്രം കൂടിയാണിത്. സമയമെടുക്കും. എങ്കിലും അടുത്ത വർഷം ആദ്യത്തോടെ ചിത്രം പുറത്തിറങ്ങും എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് ശേഷം വലിയ ചിത്രവുമായി ഞാൻ വരും അതാകും ഒരുപക്ഷേ ലാലിന്റെ ചിത്രം. വിനയൻ കൂട്ടിച്ചേർത്തു.