സുനിൽ വർഗീസ്
വിറാൽ മലയാളി സമൂഹത്തിന്റെ നീണ്ടകാലത്തെ അഭിലാഷ൦ പൂവണിഞ്ഞു. വിറാൽ മലയാളി കമ്മ്യൂണിറ്റി എന്ന പുതിയ അസോസിയേഷനു തുടക്കമായി . ജൂൺ ആറാം തിയതി വീരാളിലെ വാൾക്കർ പാർക്കിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പൊതുയോഗമാണ് ഇത്തരം ഒരു അസോസിയേഷനു തുടക്കമിട്ടത്.
വിറാൽ മലയാളികൾക്ക് ഒരു പൊതു വേദി എന്ന ആശയം മുൻനിർത്തിയാണ് ലിവർപൂൾ മേഴ്സി നദിയുടെ മറുകരയിൽ വിറാൽ മലയാളി കമ്മ്യൂണിറ്റി( W M C)എന്ന അസോസിയേഷനു തുടക്കംകുറിക്കാൻ കാരണമെന്നു തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു.
വിറാൽ മലയാളി കമ്മ്യൂണിറ്റിയുടെ – പ്രസിഡന്റായി ജോഷി ജോസഫ് തിരഞ്ഞെടുത്തു , സെക്രട്ടറിയായി ആൻ്റണി പ്രാക്കുഴി,, ട്രഷറർ അനീഷ് ജേക്കബ്, ഡാറ്റ കട്രോളർ & പിആർഒ സുനിൽ വർഗീസ്, സ്പോർടസ് കോഡിനേറ്റർ ദിലീപ് ചന്ദ്രൻ, ആർട് സ് കോഡിനേറ്റർ സാബു ജോൺ.എന്നിവരെയും തിരഞ്ഞെടുത്തു .
ബിജു പീറ്റർ മലയാളി കമ്മ്യൂണിറ്റി എന്ന പേരു നിർദ്ദേശിക്കുകയും എല്ലാവരും അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. കൂടാതെ ആൻ്റോ ജോസ്, ബിനുകുരിയൻ, ബിജു ജോർജ്ജ്, ബിജൂ അബ്രാഹം ,സജി, റോയ്, സിനി , ജിബു, ജോബി, തുടങ്ങിയവർ ഒരു പാട് നല്ല നിർദ്ദേശങ്ങൾ മുന്നോട്ടു വയക്കുകയും ചെയ്തു. ഡബ്ല്യൂ എം സി യുടെ ലോഗോ ബെർക്കൻ ഹെഡിൽ ഉള്ള മലയാളി സമൂഹത്തിൽ ഉള്ളവരിൽ നിന്ന്. മൽസരത്തിലൂടെ തിരഞ്ഞെടുക്കുവാൻ തീരുമാനിച്ചു. വിജയിക്ക് ജെസ്വിൻ കുളങ്ങര കൊടുക്കുന്ന 50 പൗണ്ട് ക്യാഷ് അവാർഡ് നൽകുവാൻ തീരുമാനിച്ചു.
Leave a Reply