മാസ്ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് സെക്ടറല്‍ മജിസ്രേട്ട് പിഴ നല്കുന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ വയോധിയ്ക്ക് പിഴ നല്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതിഷേധം ഉയര്‍ന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. പിഴ ഇടാക്കി എന്ന തരത്തില്‍ വരുന്ന പ്രചരണം ശരിയല്ലെന്നും ജാഗ്രത കാണിക്കണമെന്ന നിര്‍ദേശം എഴുതി നല്‍കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
മൂത്തേടം സ്വദ്ദേശി അത്തിമണ്ണില്‍ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി ഉദ്യോഗസ്ഥ രസീത് എഴുതി നല്‍കിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന ആരോപണം. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് നിഷ്കളങ്കതയോടെ മറുപടി പറയുന്ന വയോധികയോട് പേരും വീട്ടും പേരും ചോദിച്ച് മനസ്സിലാക്കി ഒരു രസീത് നല്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്ടറല്‍ മജിസ്രേട്ടിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഇയര്‍ന്നത്. ‘
അമ്മ മകളുടെയും മകന്റെയും വീടുകളിലേക്ക് പോകാറുണ്ടെന്നും അവരെ തടയാറില്ലെന്നും നല്ലതുപോലെ മക്കള്‍ നോക്കുന്നുമുണ്ടെന്നും വീഡിയോ വൈറലായത് വലിയ വിഷമമുള്ളതായും മകളുടെ ഭര്‍ത്താവ് പറഞ്ഞു. കുട്ടികളുടെ സ്വഭാവമാണ് ഉമ്മക്ക് എന്നും മക്കള്‍ പറയുന്നു.
അതേസമയം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കരാര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഹംസയാണ് വീഡിയോ തന്റെ മൊബൈലില്‍ പകര്‍ത്തിയത്. ഉമ്മയെ കണ്ടപ്പോള്‍ തന്റെ ഉമ്മയെ പോലെ തോന്നിച്ചതുകൊണ്ടാണ് ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാല്‍ വീഡിയോ പ്രചരിക്കുന്ന സാഹചര്യം ഉണ്ടാക്കിയതില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.
	
		

      
      



              
              
              




            
Leave a Reply