ന്യൂസ് ഡെസ്ക് മലയാളം യുകെ
ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച ആരോഗ്യ സെക്രട്ടറിക്ക് കോവിഡ് പോസിറ്റീവ് ആയത് നിയന്ത്രണങ്ങൾ ഇളവ് ചെയ്യാൻ ഒരു ദിനം മാത്രം അവശേഷിക്കയാണ്. ജാവേദ് വെള്ളിയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി സ്വയം ഒറ്റപ്പെടലിന് വിധേയമാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
തനിക്ക് മിതമായ കോവിഡ് ലക്ഷണങ്ങളേ ഉള്ളൂ എന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. സ്വയം ഒറ്റപ്പെടലിന് വിധേയമായി വീട്ടിൽ ഇരുന്ന് ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോഗ്യ സെക്രട്ടറിയുമായി സമ്പർക്ക പട്ടികയിൽ വന്ന മറ്റുള്ളവരെ കുറിച്ച് ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഈ ആഴ്ചയുടെ തുടക്കത്തിൽ അദ്ദേഹം ഒരു കെയർ ഹോമിലെ അന്തേവാസികളെ സന്ദർശിച്ചിരുന്നു. ഇതിനിടെ ബ്രിട്ടനിലെ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാമത്തെ ദിവസവും 50000 -ത്തിന് മുകളിലാണ്. ഇന്നലെ 54674 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 41 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ബ്രിട്ടനിൽ രോഗവ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ 70% വർധിച്ചത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്
Leave a Reply