ഡെന്റൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തിരുന്ന മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്നു സൂചന. മാനസയെ മുൻപും രാഹിൽ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നു. എന്നാൽ ശല്യപ്പെടുത്തൽ രൂക്ഷമായതോടെ പൊലീസിൽ പരാതി നൽകുകയും പ്രശ്നം കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതുമാണ്.

ശല്യപ്പെടുത്തുകയില്ലെന്ന് രാഹിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രാഹിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഹിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഹിലിന്റെ മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധിച്ചാൽ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകും.

ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. എന്നാൽ ഇവർ പരസ്പരം പ്രശ്നങ്ങൾ പറഞ്ഞു തീർത്തതായിരുന്നെന്നും സഹപാഠികളായിരുന്ന ചിലർ പറയുന്നു. മാനസയെ രാഹിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു. രാഹിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു.