ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : അഫ് ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഭരണം ഉറപ്പാക്കാനുള്ള താലിബാൻ ശ്രമങ്ങൾക്കിടെ നടക്കുന്നത് ദാരുണ കൊലപാതകങ്ങൾ. ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു വീഴ്ത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ ഉറപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. താഖർ പ്രവശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്. സ്ത്രീയുടെ മൃതദേഹത്തിനു സമീപം രക്തം തളംകെട്ടി കിടക്കുന്നതും മാതാപിതാക്കൾ സമീപം ഇരിക്കുന്നതിന്റെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താലിബാന്റെ കീഴിലുള്ള അഫ്ഗാൻ ജനതയുടെ ജീവിതം 20 വർഷം മുമ്പ് അവരുടെ അവസാന ഭീകരവാഴ്ചയുടെ കാലത്തെപ്പോലെ തന്നെ ക്രൂരമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പോരാളികൾ വെടിവച്ചതിനെത്തുടർന്ന് ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെളുത്ത താലിബാൻ പതാക നീക്കം ചെയ്ത് അഫ്ഗാനിസ്ഥാൻ പതാക സ്ഥാപിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽ നിന്ന് തോക്ക് ചൂണ്ടി വലിച്ചിഴച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഒസാമ ബിൻ ലാദനുമായി ബന്ധമുള്ള ഒരു താലിബാൻ മേധാവി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുന്നുവെന്ന് ഒരു മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കാർ മോഷ്ടാവെന്ന് ആരോപിക്കപ്പെട്ടയാളുടെ ദേഹത്ത് ടാർ ഒഴിച്ച സംഭവം കാബൂളിലാണ് നടന്നത്. ഇയാളെ കൈകൾ കൂട്ടിക്കെട്ടി ആൾക്കൂട്ടം ചുറ്റും നിൽക്കുന്നത് ദൃശ്യത്തിൽ ഉണ്ട്. ഭരണം ഏറ്റെടുക്കുന്നത് പുതിയ താലിബാൻ ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ദൃശ്യങ്ങളും അഫ് ഗാനിൽ നിന്നുള്ള റിപ്പോർട്ടുകളും അതല്ല സൂചിപ്പിക്കുന്നത്.

അതേസമയം അഫ് ഗാനിസ്ഥാനിൽ യുകെ നടത്തിയ ഇടപെടലുകളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന് പരക്കെ വിമർശനം. സാന്നിധ്യം നിലനിർത്താൻ യുകെ കൂടുതൽ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. വിമുക്തഭടന്മാർക്ക് കൂടുതൽ സഹായം നൽകണമെന്ന് മുൻ മന്ത്രി ജോണി മെർസർ അവശ്യപ്പെട്ടു. 2001 ലെ താലിബാൻ അധിനിവേശത്തിന് ശേഷം അഫ് ഗാൻ ജനത മെച്ചപ്പെട്ട വിദ്യാഭ്യാസവും സ്ത്രീകളുടെ അവകാശങ്ങളും സ്വതന്ത്ര തിരഞ്ഞെടുപ്പുകളും ആസ്വദിച്ചുവെന്നും അതേസമയം, അൽ-ക്വയ്ദ ഭീകരർ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും ജോൺസൺ അറിയിച്ചു. താലിബാനെതിരെ പോരാടാനുള്ള അഫ് ഗാൻ സൈന്യത്തിന്റെ സന്നദ്ധതയെ ചോദ്യം ചെയ്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നടപടി ലജ്ജാകരമാണെന്ന് കോമൺസ് വിദേശകാര്യ സമിതി അധ്യക്ഷനും എംപിയുമായ ടോം തുഗെൻഡാട്ട് വ്യക്തമാക്കി.