നടുറോഡിലേക്ക് ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. അവിനാശി റോഡില്‍ ചിന്നിയപാളയം ചെക് പോസ്റ്റിന് സമീപമാണ് സംഭവം. മൃതദേഹം വലിച്ചെറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 5ന് ആണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കൂടുതല്‍ വ്യക്തത ലഭിച്ചില്ല. മൃദദേഹം ഏത് യുവതിയുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുലര്‍ച്ചെ ആയതിനാല്‍ ഇരുട്ട് കാരണവും റോഡില്‍ അധികം വാഹനങ്ങളും ഇല്ലാത്തതിരുന്നതിനാല്‍ റോഡില്‍ കിടന്ന മൃതദേഹത്തില്‍ പിറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങുകയും ചെയ്തു. ആകെ അലങ്കോലമായിരുന്ന മൃതദേഹത്തില്‍ നിരവധി പാടുകള്‍ ഉള്ളതായി പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ പറയുന്നു.

കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ പൊലീസ്. കാര്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുന്നു. 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.