ടോസ് ഭാഗ്യം കൊൽക്കത്തയെ കനിഞ്ഞനുഗ്രഹിച്ചെങ്കിലും ഭാഗ്യം മുതലാക്കാൻ കൊൽക്കത്തയ്ക്ക് ആയില്ല. നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്ത ചെന്നൈയ്‌ക്കെതിരെ ഓപ്പൺ മാർ രണ്ടും അർധസെഞ്ചുറി നേടിയെങ്കിലും പിന്നീട് വന്ന താരങ്ങൾക്കു ഒന്നും ശോഭിക്കാൻ കഴിയാതിരുന്ന കൊൽക്കത്ത നിരയിൽ ചെന്നൈയ്ക്ക് എതിരെ കൊൽക്കത്തയ്ക്ക് 28 റൺസിന്റ തോൽവി. നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്ന ഓപ്പണർ ഫാഫ് ഡുപ്ലേസിയുടെ അർധസെഞ്ചുറിയാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട ഡുപ്ലേസി 86 റൺസെടുത്ത് ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി.

ഡുപ്ലേസിക്കു പുറമേ, ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയതോടെയാണ് ചെന്നൈ മികച്ച സ്കോറിലെത്തിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32), റോബിൻ ഉത്തപ്പ (15 പന്തിൽ 31), മോയിൻ അലി (20 പന്തിൽ പുറത്താകാതെ 37) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈയ്ക്കായി ഇന്നു കളത്തിലുണ്ടായിരുന്ന മൂന്നു സഖ്യങ്ങളും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഓപ്പണിങ് വിക്കറ്റിൽ ഡുപ്ലേസി – ഗെയ്ക്‌വാദ് സഖ്യം 49 പന്തിൽ 61 റൺസ്, രണ്ടാം വിക്കറ്റിൽ ഡുപ്ലേസി – ഉത്തപ്പ സഖ്യം 32 പന്തിൽ 63 റൺസ്, മൂന്നാം വിക്കറ്റിൽ ഡുപ്ലേസി – മോയിൻ അലി സഖ്യം 39 പന്തിൽ 68 എന്നിങ്ങനെയാണ് ചെന്നൈ താരങ്ങൾ കൂട്ടിച്ചേർത്തത്.‌

ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ് ഐപിഎൽ ഫൈനലിൽ രണ്ടാമതു ബാറ്റു ചെയ്യുന്ന ടീം 190ലധികം റൺസ് പിന്തുടർന്ന് ജയിച്ചിട്ടുള്ളത്. ജേതാക്കൾ കൊൽക്കത്തയും. 2014ലെ ഐപിഎൽ ഫൈനലിൽ 200 റൺസ് പിന്തുടർന്ന് ജയിച്ചാണ് കൊൽക്കത്ത കിരീടം ചൂടിയത്. 2012ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 191 റൺസ് പിന്തുടർന്നു ജയിച്ചും കൊൽക്കത്ത ജേതാക്കളായിരുന്നു. അത് മുൻപിൽ കണ്ടു ബാറ്റിംഗ് തുടർന്ന കൊൽക്കത്തയ്ക്ക് ഓപ്പണർ മാരിലൂടെ നല്ലതുടക്കം കിട്ടിയെങ്കിലും മറ്റുള്ള താരങ്ങൾക്കു മുതലാക്കാനായില്ല.

കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അവസാന ഓവറിലെ ഏഴു റൺസ് ഉൾപ്പെടെ നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ശിവം മാവിയുടെ ബോളിങ് പ്രകടനവും ശ്രദ്ധേയമായി. അതേസമയം, നാല് ഓവറിൽ 56 റൺസ് വഴങ്ങിയ ലോക്കി ഫെർഗൂസൻ, നാല് ഓവറിൽ 38 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തി, മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങിയ ഷാക്കിബ് അൽ ഹസൻ എന്നിവർ നിരാശപ്പെടുത്തി. ഈ സീസണിൽ ഇത് ആറാം തവണ മാത്രമാണ് കൊൽക്കത്ത ബോളർമാർക്ക് പവർപ്ലേ ഓവറുകളിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ പോകുന്നത്. ഇതിനു മുൻപ് അഞ്ച് തവണ ഇങ്ങനെ സംഭവിച്ചതിൽ നാലു തവണയും കൊൽക്കത്ത മത്സരം കൈവിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരിക്കൽക്കൂടി ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട് ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഡുപ്ലേസി–ഗെയ്ക്‌വാദ് സഖ്യമാണ് ധോണിക്കും സംഘത്തിനും കരുത്തായത്. 49 പന്തിൽനിന്ന് ഈ സഖ്യം കൂട്ടിച്ചേർത്തത് 61 റൺസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈ സീസണിലെ മൂന്നാം മത്സരത്തിലും അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാൻ ഇവർക്കായി.

ഇതോടെ, ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ സഖ്യമായും ഇവർ മാറി. ഈ സീസണിൽ ഡുപ്ലേസി – ഗെയ്ക്‌വാദ് സഖ്യത്തിന്റെ ആകെ റൺനേട്ടം 756 റൺസാണ്. ഇവർക്കു മുന്നിലുള്ളത് 2016 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന‌ായി 939 റൺസടിച്ചുകൂട്ടിയ വിരാട് കോലി–എബി ഡിവില്ലിയേഴ്സ് സഖ്യവും 2019ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 791 റൺസടിച്ച ഡേവിഡ് വാർണർ – ജോണി ബെയർസ്റ്റോ സഖ്യവും മാത്രം.

മാത്രമല്ല, ഈ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിലും ഡുപ്ലേസിയും ഗെയ്ക്‌വാദും ഒന്നും രണ്ടും സ്ഥാനത്തെത്തി. ഈ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 45.36 ശരാശരിയിൽ 635 റൺസുമായി ഗെയ്ക്‌വാദാണ് ഒന്നാമത്. 16 മത്സരങ്ങളിൽനിന്ന് 45.21 ശരാശരിയിൽ 633 റൺസുമായി ഡുപ്ലേസി രണ്ടാം സ്ഥാനത്താണ്. ഇവിടെയും ഇവരെ കാത്ത് രസകരമായൊരു റെക്കോർഡുണ്ട്. ഐപിഎൽ കിരീടം ചൂടിയ ടീമിലെ അംഗം കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ളത് ഒരിക്കൽ മാത്രമാണ്. 2014ൽ കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാരായപ്പോൾ ഓറഞ്ച് ക്യാപ്പ് അന്ന് കൊൽക്കത്ത താരമായിരുന്ന റോബിൻ ഉത്തപ്പയ്ക്കായിരുന്നു.