ജോസ്‌ന സാബു സെബാസ്റ്റ്യൻ

കേരളത്തിലെ 52 ശതമാനം സ്ത്രീകളും ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നതിന് ന്യായീകരിച്ചത് മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. അതേസമയം വളരെ കുറച്ച് പുരുഷന്മാർക്ക് മാത്രമാണ് ഇത് ശരിയാണെന്ന് അഭിപ്രായം ഉള്ളത്. ദേശീയ കുടുംബാരോഗ്യ സർവ്വേയിൽലെ ഞെട്ടിപ്പിക്കുന്ന കണക്കുകളെക്കുറിച്ച് എഴുത്തുകാരിയും സാമൂഹിക നിരീക്ഷികയുമായ ജോസ്ന സാബു സെബാസ്റ്റ്യൻെറ നിരീക്ഷണം ശ്രദ്ധേയമാവുകയാണ് . ജോസ്നയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം.

എന്തൊരു നാണക്കേടാ പെണ്ണുങ്ങളെ ഇങ്ങനെ എന്നെ തല്ലിക്കോളു ഞാൻ നന്നാവില്ല എന്ന് പറഞ്ഞു നിൽക്കണെ?

നമ്മളെക്കാൾ ഇച്ചിരി തളർന്നവനെ അത് ആണോ പെണ്ണോ കുഞ്ഞോ മൃഗമോ എന്ത് തന്നെ ആയിക്കൊള്ളട്ടെ കീഴടക്കണം അടിച്ചൊതുക്കണം എന്നുള്ള ചിന്താഗതി. തല്ലിത്തീർത്തു മസിൽപെരുപ്പു മാറ്റുന്ന കാലമൊക്കെ പോയി കേട്ടോ .

ഇത്രമാത്രം വിദ്യാഭ്യാസം നേടിയ സമൂഹമായിട്ടും തന്നെക്കാൾ ശാരീരീരികമായി ചെറുത്തു നില്ക്കാൻ കഴിവില്ലാത്തവളെ തല്ലി ഒതുക്കുകയും അതേപോലെ തന്നെ ഇങ്ങനെ തല്ലു വാങ്ങി കൂട്ടാൻ നിന്നുകൊടുക്കുകയും ചെയ്യുന്ന സമൂഹത്തിൽ നിന്നും നമുക്കൊന്ന് മാത്രം മനസിലാക്കാം, നമ്മൾ രാവിലെ ചോറുപാത്രം നിറയെ ചോറും ചമ്മന്തിയും മുട്ടവറുത്തതും കുത്തി നിറച്ചുകൊണ്ടു പോയി എന്നതല്ലാതെ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നമ്മളൊരു കോപ്പും നേടിയിട്ടില്ല .

ഈ അടീംഇടീം ഒക്കെ ഇവിടെ ഇംഗ്ലണ്ടിലെങ്ങാനും നടക്കണമായിരുന്നു. നാലും നാലു പാത്രങ്ങളായി കുഞ്ഞുങ്ങൾ വല്ലോ സോഷ്യൽ വർക്കർമാരുടെയും കയ്യിലിരുന്നേനെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആണുങ്ങൾ അവൻ പണ്ടുമുതലേ അവന്റെ മസിലുകൊണ്ടു മാത്രം മുന്നേറിയവനാണ് . ശിലായുഗം മുതൽ കാടും മേടുമൊക്കെ വെട്ടിപിടിച്ചു മൃഗങ്ങളോട് മല്ലിട്ടു സ്വന്തം വീട്ടിൽ വരുന്ന അവന്റെ ആ മസിൽ കരുത്തിൽ അവളുടെ പൂർണസംരക്ഷണം ഉറപ്പിച്ചിരുന്ന നാളുകൾ ഉണ്ടായിരുന്നു. എന്നാൽ കാലം ഇത് ശിലായുഗം അല്ല, ഇന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ എല്ലാം യന്ത്രവൽക്കരണമാണ് . അല്ലാതെ ആണുങ്ങൾ അവന്റെ മസിലുകൊണ്ട് ഒരു കോപ്പും ചെയ്യുന്നില്ല, അങ്ങനെ അനങ്ങാതിരുന്നു അവന്റെ മസിൽ തുരുമ്പു പിടിക്കാതിരിക്കാൻ കൺമുമ്പിലുള്ള പെണ്ണുങ്ങളെ ദേഹോപദ്രവം ഏല്പിച്ചു രസിക്കുന്നതിന് പെണ്ണുങ്ങൾ തന്നെ കൂട്ട് നിൽക്കുന്നത് സഹതാപകരം .

ഇവിടെ ആണോരുത്തൻ മനസിലാക്കേണ്ടത് നിങ്ങൾ മസിൽ കൊണ്ട് പിടിച്ചടക്കിയ ലോകത്തേക്കാൾ കൂടുതൽ ഒരു പെണ്ണ് അവളുടെ കരുതലും ബുദ്ധിയും കൊണ്ട് വളർത്തിവലുതാക്കിയ സമൂഹമാണ് ഇന്നീ നമ്മുടെ മുമ്പിലുള്ളത് . അവൾ അവൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയെല്ലാം നിന്നെ അടക്കം ഒമ്പതു മാസം ചുമന്നു നെഞ്ചോടമർത്തി വീട്ടുകാരൻ വരും വരെ തന്റെ കുഞ്ഞുങ്ങൾക്ക് നല്ലത് ഓതിക്കൊടുത്തു അവരോടൊപ്പം കളിച്ചു വീടുനിറയെ ഉള്ളവരുടെ വിശപ്പകറ്റി തന്റെ വയർ കെട്ടി അമർത്തി തളർന്നുറങ്ങുന്ന പലസന്ധ്യകൾ , അക്രമത്തിനിരയാകുന്ന രാത്രികൾ, മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങൾ, കുറ്റപ്പെടുത്തലുകൾ . ഇവയൊക്കെ ഉൾപ്പെടെ അവളുടെ ഒരുദിവസത്തെ എഴിതി തിട്ടപ്പെടുത്താൻ പറ്റിയ കാൽക്കുലേറ്റർ അന്നുമില്ല ഇന്നുമില്ല .

പിന്നെ അടിയും ഇടിയും കൊണ്ടാലും കൊണ്ടാലും വിട്ടുപോകാത്ത ചില ബന്ധങ്ങൾ അത് അവളുടെ കുടുംബത്തിന് , കുഞ്ഞുങ്ങൾക്ക് ഒക്കെ വേണ്ടിയുള്ള അവളുടെ സഹന ശക്തിയാണ് കാണിക്കുന്നത് . മറ്റുചിലർ പോകാൻ ഒരിടം ഇല്ലാത്തവളായിരിക്കാം , മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളെ താങ്ങാൻ കെല്പില്ലാത്തവളായിരിക്കാം, അല്ലങ്കിൽ ജീവിച്ചിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണുനീർ കാണാൻ ശേഷിയില്ലാത്തവളായിരിക്കാം അവളുടെ ആ നിസ്സഹായാവസ്ഥയെ ഇട്ടു അമ്മാനമാടുന്നവൻ തന്റ്‌ സ്വന്തം ശവമഞ്ചം ഒരുക്കുന്നുന്നു. കാരണം അവന്റെ മകളും ആ വീട് വിട്ടു പോകേണ്ടവളാണ് അവളും കേറിചെല്ലുന്നത് ഇങ്ങനൊരു അപ്പന്റെ മകന്റെ മുമ്പിലേക്കായിരിക്കാം. അവിടെ നിനക്ക് മാറിനിന്നു കരയാനേ പറ്റുകയുള്ളു .

എന്നും പറഞ്ഞു എല്ലാ ആണുങ്ങളും സുരക്ഷിതരാണോ? ഒരിക്കലുമല്ല ആണുങ്ങളെയും പലതരത്തിൽ അടിച്ചമർത്തുന്ന പെണ്ണുങ്ങൾ കൂടി ഉള്ള സമൂഹമാണ് നമ്മുടേത് . അതിനാൽ നമ്മളിവിടെ മനസിലാക്കേണ്ടത് നമ്മളിപ്പോലും മസിലുകൊണ്ട് പ്രവർത്തിച്ചു ജയിക്കാൻ ഇഷ്ടപ്പെടുന്നവരാണ് .still we don’t have brain in our head, still we have muscles in our head. For success, our muscles should transform into brain cells.

ഇപ്പോൾ ഈ കാലഘട്ടത്തിൽ ആരും ആരെക്കാളും ശ്രേഷ്ടരല്ല . എല്ലാരും ഒരേപോലെ ബഹുമാനിക്കപെടേണ്ടവരാണ് . സ്നേഹം ആദരവ് സഹകരണം ഇവയൊക്കെ നമ്മുടെ വീട്ടിൽ സമൂഹത്തിൽ ഒന്ന് വാരിക്കോരി കൊടുത്തു നോക്കിക്കേ. അവിടെ ഈ മസിൽ പവർകൊണ്ട് ജയിക്കുമ്പോൾ കിട്ടുന്ന താൽക്കാലിക സന്തോഷമല്ല…അതിലേറെ …