യു.കെ : ഡൗണിങ്ങ്‌ സ്റ്രീറ്റിലെ 10-ാം നമ്പര്‍ വസതിയില്‍ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സൻെറ അതിഥിയായി മലയാളിയും. കോവിഡ്‌-19 ആഗോള വ്യാപന കാലഘട്ടത്തിലുടനീളം ധൈര്യപൂര്‍ണ്ണവും, നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍ കാഴ്ചവച്ച കഠിനാധ്വാനികളായ യു.കെ.യിലെ സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സില്‍ മുന്നിട്ട്‌ നിന്നവരെ അനുമോദിക്കുവാനും, തൻെറ നന്ദി അര്‍പ്പിക്കുവാനുമാണ്‌ അദ്ദേഹം തൻെറ വസതിയിലേയ്ക്ക്‌ ക്ഷണിച്ചത്‌.

മലയാളികള്‍ക്കേവര്‍ക്കും അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട്‌ വാട്ഫോഡ്‌ ഓബന്മിയര്‍ കെയര്‍ഹോമിലെ ഡെഫ്യ്യൂട്ടി മാനേജറായ സിജിന്‍ ജേക്കബും പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചെത്തിയവരില്‍ ഒരംഗമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, മഹാമാരിയുടെ കാലത്ത്‌ തനിക്കുണ്ടായ അനുഭവങ്ങള്‍ അദ്ദേഹവുമായി പങ്കുവയ്ക്കുവാനും സിജിന്‍ ജേക്കബിന്‌ അവസരം ലഭിച്ചു. കേരളത്തില്‍ കട്ടപ്പന സ്വദേശിയായ സിജിന്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി യു.കെ.യിലെ വാട്ഫോഡിലാണ്‌ താമസം. വാട്ഫോഡ്‌ ജെനെറല്‍ ഹോസ്പിറ്റലില്‍ നഴ്സായ ഷെറിന്‍ ഭാര്യയും, നൈജില്‍ (8 വയസ്സ്‌), എവ്ലിന്‍ (3 വയസ്സ്‌) ഇവര്‍ മക്കളുമാണ്‌.

വാടഫോഡ്‌ കെ.സി.എഫ്‌ എന്ന ചാരിറ്റി സംഘടനയിലെ സജീവ സാന്നിദ്ധ്യമാണ്‌ സിജിനും കുടുംബവും.