ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒക്കെയാണ് ഇപ്പോള്‍ ആസ്വദിക്കുന്നതെന്ന് നടന്‍ ബാബുരാജ്. താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരത്തെ കുറിച്ചാണ് ബാബുരാജ് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാണ് ഈ തവണത്തെ തിരഞ്ഞെടുപ്പെന്നും താരം പറയുന്നു.

അമ്മയില്‍ ഇലക്ഷന്‍ ഇല്ലെന്നായിരുന്നു പരാതി. ജനാപധിപത്യ രീതിയില്‍ ഇലക്ഷന്‍ വരട്ടെ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന പരാതിയില്‍ സ്ത്രീകള്‍ക്കായി സംവരണം വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മഞ്ജു വാര്യരോടും മംമ്ത മോഹന്‍ദാസിനോടും സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെയാണ് ശ്വേതയിലേക്കും ആശാ ശരത്തിലേക്കും എത്തുന്നത്. മധു സാര്‍ മുതല്‍ ഇങ്ങോട്ടുള്ള പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. അത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന തീരുമാനമുണ്ടായി.

അതു കൊണ്ടായിരിക്കണം മുകേഷും ജഗദീഷും പിന്മാറിയത്. ശ്വേതയോ മണിയന്‍പിള്ള രാജുവോ ആശാ ശരത്തോ ആരു വന്നാലും അവസാനം അവര്‍ ചിരിച്ച് കളിച്ച് നടക്കുന്ന ആള്‍ക്കാരാണ്. പിന്നെ ഇലക്ഷന്റെ വീറും വാശിയും ഉണ്ടാകും എന്നാണ് ബാബുരാജ്  പ്രതികരിക്കുന്നത്.