ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷംആണ് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ അത്ര സന്തേഷത്തില്‍ അല്ല. ടിക്കറ്റിന് പൊള്ളുന്നവിലയാണ്.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനയാത്രക്കായി വലിയ തുകയാണ് ഈടാക്കുന്നത്. സൗദിയിലെ ഏതു വിമാനത്താവളത്തിലേക്ക് പോകണമെങ്കിലും ടിക്കറ്റ് നിരക്ക് അരലക്ഷത്തിലധികം രൂപ വരും. എന്നാല്‍ ചാർട്ടേഡ് വിമാനങ്ങൾക്ക് 40,000ത്തിനു മുകളിലാണ് വില ഈടാക്കുന്നത്. സൗദിയില്‍ നിന്ന് വാക്സിന്‍ എടുത്ത് പോകുന്നവര്‍ ആണെങ്കില്‍ ചെലവ് കുറയും.എന്നാല്‍ ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്ക്

ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണെങ്കില്‍ വീണ്ടും ചെലവ് കൂടും. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് വീണ്ടും പോകാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ താങ്ങാന്‍ സാധിക്കാത്ത നിരക്കാണ് ഈ തുക. ഗുരുതര സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പല പ്രവാസികളും കടന്നു പോകുന്നത്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗദി സൗജന്യമായി ഇഖാമയും റീഎൻട്രി വിസയും പ്രവാസികള്‍ക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ കാലാവധി ജനുവരിയിൽ 31ന് അവസാനിക്കും. അതിനുമുമ്പ് സൗദിയിലേക്ക് മടങ്ങി പോകണം. എന്നാല്‍ വില്ലനായിരിക്കുന്നത് ടിക്കറ്റ് നിരക്കാണ്. ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കി നല്‍കിത് കൊണ്ടാണ് പലര്‍ക്കും സൗദിയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചത്. അല്ലാതെ വലിയ തുക നല്‍കി വിസയും ടിക്കറ്റും എടുത്ത് സൗദിയിലേക്ക് വരാനുള്ള സാമ്പത്തിക ശേഷി പലര്‍ക്കും ഇല്ല.

ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാൻ ഏകദേശം 11,000 സൗദി റിയാൽ വേണ്ടിവരും. അതായത് (2,20,000 ഇന്ത്യൻ രൂപ) ചെലവ് വരും. എന്നാല്‍ കൊവിഡ് ബാധിച്ചത് മുതല്‍ പല കമ്പനികളും വിലയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത്ര വലിയ തുക നൽകി കമ്പനികൾ ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ തയ്യാറാകുമോ എന്ന കാര്യവും സംശയത്തിലാണ്. എന്നാല്‍ നാട്ടില്‍ നിന്നും സൗദിയിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നഷ്‌ടമാകാന്‍ സാധ്യതയുണ്ട്.

വലിയ പ്രതിസന്ധിയില്‍ ആയിരിക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാക്കേജുകൾ പ്രഖ്യാപിക്കണം എന്നാണ് പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യം. ഇനി നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിമാന ടിക്കറ്റിന് ആവശ്യമായ തുക പലിശരഹിത വായ്പയായി നല്‍കണം എന്ന ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്.