ബിർമിങ്ങ്ഹാം/വാൽസൽ : ബിർമിങ്ഹാമിനടുത്തുള്ള വാൽസലിൽ താമസിക്കുന്ന നഴ്‌സായ  ഡയാസ് അജുവിന്റെ അമ്മയും, അജു തോമസിന്റെ ഭാര്യ മാതാവുമായ  ലാലു ഫിലിപ്പ് (63) ഇന്ന് രാവിലെ മരണമടഞ്ഞത്. സാൻഡ്‌വെൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണമടഞ്ഞത്. വളരെ അപ്രതീക്ഷിതമായ മരണത്തിൽ വാൽസാൽ മലയാളികൾ ദുഃഖിതരുമായി.  പരേതയായ ലാലു ഫിലിപ്പ് ചിങ്ങവനം കെടായിത്തറ കുടുബാംഗം ആണ്.

ലോക്ക് ഡൗണിന് മുൻപാണ് ലാലു ഫിലിപ്പ് മകളെ സന്ദശിക്കാനായി യുകെയിൽ എത്തുന്നത്. അതുവരെ യാതൊരു രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ലാലു ഫിലിപ്പിന് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് തോന്നിയ ചില അസ്വസ്ഥതകൾ കാരണം വിദഗ്‌ദ്ധ പരിശോധനകൾ നടത്തുകയായിരുന്നു. തുടർന്ന് ഹൃദയത്തിന് കാര്യമായ തകരാറ് കണ്ടെത്തുകയും തുടർ ചികിത്സ നൽകുകയുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വഷളായപ്പോൾ വിമാനയാത്ര നടത്തുക അസാധ്യമെന്ന് ഡോക്ടർമ്മാർ അറിയിച്ചതോടെ നാട്ടിൽ തിരിച്ചുപോകാൻ സാധിക്കാതെ വരുകയായിരുന്നു.

തുടന്ന് ഡയാസും ഭർത്താവായ അജുവും ഹോം ഓഫീസിനെ സമീപിക്കുകയും, സ്ഥിതിഗതികൾ ആധികാരിക രേഖകളോടെ ഹോം ഓഫീസിനെ ബോധിപ്പിച്ചപ്പോൾ എല്ലാ ആറുമാസത്തിലും വിസ പുതുക്കി നൽകുകയാണ് ഉണ്ടായത്. രണ്ട് മക്കളാണ് പരേതയായ ലാലുവിന് ഉണ്ടായിരുന്നത്. മൂത്ത മകളും ലാലുവിന്റെ ഭർത്താവും കുറച്ചുകാലം മുൻപ് നാട്ടിൽ മരണപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ മകളെ സഹായിക്കാനെത്തിയ അമ്മയായ ലാലുവിന്റെ ഇന്നത്തെ മരണം എന്നത് ഈ മലയാളി കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറത്താണ്. അസോസിയേഷൻ മൈക്ക എല്ലാവിധ സഹകരണങ്ങളും ആയി ഒറ്റക്കെട്ടായി കുടുംബത്തെ സഹായിക്കുന്നു.

ലാലുവിന്റെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.