തിരുവനന്തപുരം വെള്ളറടയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി നാല് വര്‍ഷമായി യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം കമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചു. ഇതോടെ കുടുംബ ബന്ധം തകരുമെന്ന് മനസിലായ യുവതി കാമുകന് വീഡിയോ ലൈവില്‍ ഇട്ട ശേഷം ജീവനൊടുക്കുകയായിരുന്നു. ഇതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ പോലീസ് പിടികൂടുകയും ചെയ്തു.

വെള്ളറട കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക എന്ന 29കാരിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൂവാര്‍ പരിണയം സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹിതയും മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയുമായ ഗോപിക നാല് വര്‍ഷം വിഷ്ണുവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഗോപികയുമായുള്ള ബന്ധം സൂചിപ്പിച്ച് വിഷ്ണു യുവതിയുടെ ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വിഷ്ണു ഗോപികയ്ക്കും അച്ചു. തുടര്‍ന്ന് കുടുംബം തകരുമെന്ന ഭയത്താല്‍ ഗോപിക ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗോപികയും വിഷ്ണുമായി സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. താന്‍ മരിക്കാന്‍ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചു. ഇയാള്‍ ഉടന്‍ ബൈക്കില്‍ ഗോപികയുടെ വീട്ടിലെത്തി. പൂട്ടി കിടന്ന വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ ഗോപികയെ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ വിഷ്ണു കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുക ആയിരുന്നു. വാട്‌സ് അപ്പ് വഴി ഇവര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യം കണ്ടാണ് പൂവാറില്‍ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനല്‍കി.

സമീപത്തെ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷവിളിച്ച് ഡ്രൈവറുടെ സഹായത്തോടെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു, എന്നാല്‍ ആശുപത്രയില്‍ എത്തിയ വിഷ്ണുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആണ് സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ,നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഈ വിവരം ഭര്‍ത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടര്‍ന്ന് ഗോപിക ജീവനൊടുക്കുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണു പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.