‘ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാൾ ഭയന്നു വിറച്ച് ഓടുകയായിരുന്നു…’ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ 2019 ഒക്ടോബറിൽ കൊലപ്പെടുത്തിയ വിവരം പുറത്തുവിട്ട് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. ബഗ്ദാദിയുടെ മരണത്തോടെ ഐഎസ് അസ്തമിക്കില്ലെന്ന് യുഎസിന് അന്നേ തന്നെ വ്യക്തമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബഗ്ദാദി പോയാൽ പുതിയ നേതൃത്വം എവിടെയെങ്കിലും വൈകാതെ തലപൊക്കുമെന്നും അവർ വിശ്വസിച്ചു. ഐഎസ് തിരിച്ചെത്തിയാൽ വേട്ടയാടി ഇല്ലാതാക്കുമെന്നും അന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതാണ്. അതു വെറുംവാക്കല്ലെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ, ഫെബ്രുവരി 3 രാത്രിയിലെ പ്രസ്താവന വ്യക്തമാക്കുന്നു.