ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പാർട്ടിഗേറ്റ് വിവാദം, ടോറി പാർട്ടിയിലുള്ള തന്റെ വിശ്വാസത്തെ തകർത്തുവെന്ന് ചാൻസലർ റിഷി സുനക്. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിലും വിള്ളലുണ്ടായെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, പാർട്ടിഗേറ്റുമായി ബന്ധപ്പെട്ട് നിശ്ചിത പെനാൽറ്റി നോട്ടീസ് ലഭിച്ചാൽ രാജിവെക്കുമോയെന്ന് പറയാൻ സുനക് തയ്യാറായില്ല. പോലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, സർക്കാരിന്റെ ഇടക്കാല സാമ്പത്തിക പ്രഖ്യാപനം ബുധനാഴ്ച നടക്കും. ജീവിതചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ നികുതിയിളവ് പ്രതീക്ഷിച്ചുകൊണ്ടാണ് ജനങ്ങൾ ഇടക്കാല ബജറ്റിലേക്ക് ഉറ്റുനോക്കുന്നത്. ജനപ്രതിനിധി സഭയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുന്ന റിഷി സുനക്, ജീവിതചെലവുകള്‍ ചുരുക്കാൻ മാർഗമൊരുക്കുമെന്ന് പറഞ്ഞു.

പദ്ധതികൾ പൂർണമായി രൂപപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ധന ഡ്യുട്ടിയിലും വരുമാന നികുതിയിലും കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്നാണ് എണ്ണ വില കുതിച്ചുയർന്നത്. അതിനിടെ, നാഷണൽ ഇൻഷുറൻസിലെ 1.25 ശതമാനം വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി രംഗത്തെത്തി.