യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു കണ്ണുമായി കുഞ്ഞ് ജനിച്ചത്. ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവര്‍ത്തകന്‍ കരീം സരായ് കുറിച്ചു. ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.