2011 ഐസിസി ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് എം എസ് ധോണിയ്ക്ക് മാത്രം നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ടീമിലെ 11 കളിക്കാർക്കും ഒരുപോലെ അർഹിക്കുന്നുവെന്നും സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് ലൈവ് പ്രോഗ്രാമിൽ ഹർഭജൻ സിങ് പറഞ്ഞു.
ശ്രേയസ് അയ്യർ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ചുവെന്ന മുൻ സഹതാരം മൊഹമ്മദ് കൈഫിൻ്റെ വാക്കുകളോട് പ്രതികരിക്കവെയാണ് ലോകകപ്പ് വിജയത്തിൻ്റെ ധോണിയിലേക്ക് മാത്രമായി ചുരുങ്ങിപോവുന്നതിൽ ഹർഭജൻ സിങ് അതൃപ്തി അറിയിച്ചത്.
” എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല, ടീമിനെ ഫൈനലിൽ എത്തിച്ചത് ശ്രേയസ് അയ്യർ ആയിരുന്നോ, ബാക്കിയുള്ള കളിക്കാർ ഗല്ലി ദണ്ഡ കളിക്കുകയായിരിന്നോ ? ”
” ഓസ്ട്രേലിയ ലോകകപ്പ് നേടിയപ്പോൾ തലകെട്ടുകൾ ‘ ഓസ്ട്രേലിയ ലോകകപ്പ് നേടി ‘ എന്നായിരുന്നു, എന്നാൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ‘ എം എസ് ധോണി ലോകകപ്പ് നേടിയെന്നാണ് എല്ലാവരും പറഞ്ഞത്. ബാക്കിയുള്ള കാലിക്കറ്റ് അവിടെ മിൽക്ക് ഷേക്ക് കഴിക്കാനാണോ പോയത്. ? ” ഹർഭജൻ സിങ് തുറന്നടിച്ചു.
” മറ്റു 10 കളിക്കാർ എന്താണ് ചെയ്തത്, ഗംഭീർ ഒന്നും ചെയ്തില്ലേ, മറ്റുള്ളവർ ഒന്നും ചെയ്തില്ലേ, ഇതൊരു ടീം ഗെയിമാണ്, 7-8 കളിക്കാർ നന്നായി കളിച്ചാൽ മാത്രമെ ടീമിന് വിജയിക്കാൻ സാധിക്കൂ. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.
	
		

      
      



              
              
              




            
Leave a Reply